Idukki local

കള്ളനോട്ട് കേസ് ;തുടക്കം ദമ്പതികളില്‍ നിന്ന്


നിസാരമായ ഒരു കള്ളനോട്ടു കേസെന്ന ഗണത്തിലേക്ക് എഴുതത്തള്ളപ്പെടാമെന്ന  കേസ് പോലീസ് വിശദമായ അന്വേഷണത്തിലൂടെ ചുരുള്‍ നിവര്‍ത്തിയപ്പോള്‍ തെളിഞ്ഞത് വന്‍ റാക്കറ്റുകളിലേക്കുള്ള ബന്ധമായിരുന്നു. ഇതാണ് അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിക്കും കേരള പോലീസ് വിവരം കൈമാറിയത്.  നെടുങ്കണ്ടം തുണ്ടിയില്‍ പാപ്പച്ചന്‍ എന്നുവിളിക്കുന്ന ജോജോ ജോസഫ് (30), ഇയാളുടെ ഭാര്യ അനുപമ (23) എന്നിവരെ മെയ് അഞ്ചിന് വണ്ടിപ്പെരിയാറില്‍നിന്ന് കള്ളനോട്ടുമായി അറസ്റ്റ് ചെയ്തതാണ് കേസിനു തുടക്കം. പമ്പില്‍ ഇവര്‍ നല്‍കിയ 500 രൂപ നോട്ട് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്‍തുടര്‍ന്ന് പോലീസ്  ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍നിന്ന് 500 രൂപയുടെ 77 കള്ളനോട്ടുകളാണ് പിടികൂടി. തുടര്‍ന്ന് ജോജോ ജോസഫിന്റെ എറണാകുളത്തെ വീട്ടില്‍ നിന്ന് 4,07,000രൂപയുടെ വ്യാജ കറന്‍സിയും കണ്ടെടുത്തിരുന്നു. ബിസിനസ് പരാജയമാണ് ജോജോയെ കള്ളനോട്ടു സംഘത്തിന്റെ കണ്ണിയാക്കിയത്. റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയിരിക്കുന്ന 2000, 500 രൂപയുടെ കള്ളനോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒറിജിനല്‍ നോട്ടിനെ വെല്ലുന്ന രീതിയിലാണ്  ഇവ പ്രിന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെക്യൂരിറ്റി ത്രഡ് നോട്ടില്‍ അടയാളപ്പെടുത്തിയിട്ടില്ല. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it