Idukki local

കള്ളനോട്ട് കേസില്‍ പിടിയിലായ പ്രതിക്കെതിരേ യുഎപിഎ ചുമത്തി



വണ്ടിപ്പെരിയാര്‍: അഞ്ഞൂറു രൂപയുടെ കള്ളനോട്ട് കേസില്‍ പിടിയിലായ ജോജോ ജോസഫിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. ഇയാള്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയതിനാല്‍ പീരുമേട് സബ് കോടതിയില്‍ നിന്നും തൊടുപുഴ സെക്ഷന്‍ കോടതിയിലേക്ക് കേസ് മാറ്റിയതിയ സാഹചര്യത്തിലാണ് പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കാതിരുന്നത്. അടുത്ത ദിവസം തന്നെ തൊടുപുഴ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങാന്‍ ശ്രമിക്കും. ജോജോ ജോസഫിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ തുടരന്വേഷണം ഊര്‍ജിതമാവൂ. ജില്ലാ പോലിസ് മേധാവിയുടെ നിരീക്ഷണത്തില്‍ പുതിയ സംഘം രൂപീകരിച്ചിട്ടുണ്ട്.കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രാജ്യന്തര കള്ളനോട്ട് ശൃംഖലയുമായി ജോജോയ്ക്ക് ബന്ധമുള്ളതായാണ് പോലിസ് നിഗമനം. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പിനായി എറണാകുളത്തും,മധുരയിലും കൊണ്ടുപോകേണ്ടതുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജോജോയ്ക്കുള്ള ബന്ധങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചു. കള്ളനോട്ട് ഇടപാടുകള്‍ നടത്തിയത് അനുപമയുടെ ഫോണ്‍ ഉപയോഗിച്ചാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പണം കൈമാറിയ തമിഴ്‌നാട് സ്വദേശിയെക്കുറിച്ചും വ്യക്തമായ വിവരവും ലഭിച്ചിട്ടുണ്ട്. ജോജോ പീരുമേട് സബ് ജയിലിലും അനുപമയെ കോട്ടയം വനിതാ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൈക്കുഞ്ഞ് അനുപമയ്‌ക്കൊപ്പമാണുള്ളത്.
Next Story

RELATED STORIES

Share it