Idukki local

കള്ളനോട്ട് കേസിലെ പ്രതിയുമായി തെളിവെടുപ്പ്

തൊടുപുഴ: ബാങ്കുകളുടെ എടിഎമ്മുകളില്‍ കള്ളനോട്ടു നിക്ഷേപിച്ച് തട്ടിപ്പു നടത്തിയ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി. പാലാ ഓലിക്കല്‍ അരുണിനെ (29) യാണ് തൊടുപുഴ വെങ്ങല്ലൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയിലെ സിഡിഎമ്മിലെത്തിച്ച് തെളിവെടുത്തത്. കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന പ്രതി 2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് ബാങ്കു—ളുടെ സിഡിഎം മെഷീനുകളില്‍ നിക്ഷേപിച്ച് പിന്നീട്  തുക പിന്‍വലിച്ചാണ്  ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്.
പാലായിലെ ബാങ്ക് സിഡിഎം മെഷീനില്‍ നിന്നും കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ പിടിയിലായത്. എസ്‌ഐ വി—സി—വിഷ്ണുകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Next Story

RELATED STORIES

Share it