Flash News

കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്
X


കൊടുങ്ങല്ലൂര്‍: സ്വന്തം വീട്ടില്‍ നോട്ടടി യന്ത്രം വച്ച് കള്ളനോട്ടടിച്ച യുവമോര്‍ച്ച നേതാവ് എരാശ്ശേരി രാജീവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പ്രതി ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ്. അതിനാല്‍ കേസ് ഉന്നത ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് ഡിജിപിക്ക് കത്ത് നല്‍കി.
കഴിഞ്ഞദിവസമാണ് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം എസ്‌ഐയുടെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍റെയ്ഡ് നടത്തിയത്.
കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയായ രാജീവും സഹോദരന്‍ ശ്രീനാരായണപുരം പഞ്ചായത്ത് ബിജെപി സെക്രട്ടറിയായ രാഗേഷും ചേര്‍ന്നാണ് കള്ളനോട്ട് അടിച്ച് പെട്രോള്‍ പമ്പുകളിലും ബാങ്കുകളിലും വിതരണം നടത്തിയിരുന്നത്. രാഗേഷ് ഒളിവിലാണ്. ഇവരുടെ വീട്ടിലെ മുകളിലത്തെ നിലയില്‍ നിന്നാണ് നോട്ട് അടിക്കുന്ന യന്ത്രവും കംപ്യൂട്ടറുകളും നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പോലിസ് പിടിച്ചെടുത്തത്.
2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളടങ്ങിയ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍നിന്നും പിടിച്ചത്. നോട്ട് പിന്‍വലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്‍ അടിക്കാനുള്ള വിപുലമായ സംവിധാനമാണ് പോലിസ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it