Flash News

കള്ളനോട്ടടി: ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- എസ്ഡിപിഐ

കള്ളനോട്ടടി: ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- എസ്ഡിപിഐ
X


കോഴിക്കോട്: കള്ളനോട്ടടിച്ച കേസില്‍ അറസ്റ്റിലായ ബിജെപി കയ്പമംഗലം മണ്ഡലം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും 100 കോടിയുടെ പഴയ നോട്ടുകള്‍ ബിജെപിയുടെ സംസ്ഥാന നേതാവിന്റെ സഹായത്തോടെ മാറ്റിയെടുത്തതിനെക്കുറിച്ചും പോലിസ് നിശ്ശബ്ദമാവുന്നത് ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍.ബിജെപി പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസില്‍ പോലിസ് സ്വീകരിക്കുന്ന മൃദുസമീപനം തന്നെയാവുമോ ഈ രാജ്യദ്രോഹ കേസിലും സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നോട്ടുനിരോധനം നടപ്പിലാക്കിയ സമയത്ത് ജനങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ച സമയത്താണ് നൂറു കോടിയോളം രൂപ സ്വകാര്യ ബാങ്കുകള്‍ വഴി മാറ്റിയെടുത്തത്. സംഭവത്തിന്റെ ഉന്നതതല ബന്ധം അന്വേഷിക്കാതെ പോലിസ് പ്രതികളുമായി ഷോപ്പുകള്‍ കയറിയിറങ്ങുകയാണ്. രാഗേഷിന്റെ കൂട്ടുപ്രതിയായ സഹോദരന്‍ രാജീവിനെ അറസ്റ്റ് ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സംഘപരിവാര വിധേയത്വം തുടരാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുവരും. കള്ളനോട്ടടി കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പി കെ ഉസ്മാന്‍ വാര്‍ത്താക്കുറിപ്പല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it