ernakulam local

കള്ളക്കേസ്; വിദ്യാര്‍ഥികള്‍ നിരാഹാരമാരംഭിച്ചു

കാലടി: സംസ്‌കൃത സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥികള്‍ നിരാഹാരസമരമാരംഭിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ തങ്ങള്‍ക്കെതിരേ കള്ളക്കേസെടുത്തതിലും പ്രതിഷേധിച്ചാണ് സമരം. ഗവേഷക വിദ്യാര്‍ഥികളായ ഗീതാഞ്ജലി ദേവദാസ്, അനു രാജി, കെ പ്രജീഷ എന്നിവരാണ് അനിശ്ചിതകാല നിരാഹാരമാരംഭിച്ചിട്ടുള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍വകലാശാല അധികൃതര്‍ക്കെതിരേയും ഇവര്‍ പ്രതിഷേധമുയര്‍ത്തുകയാണ്. പെണ്‍കുട്ടികളാണെന്ന പരിഗണനപോലുമില്ലാതെയാണ് പരസ്യമായി ആക്ഷേപിച്ചതെന്നും നീതികിട്ടുംവരെ സമരം തുടരുമെന്നും മൂവരും പറഞ്ഞു. പ്രധാന കവാടത്തിലാണ് പട്ടിണി സമരം.
Next Story

RELATED STORIES

Share it