kannur local

കള്ളക്കേസില്‍ കുടുക്കിയെന്ന്; പോലിസ് സ്‌റ്റേഷനില്‍ കുടുംബത്തിന്റെ പ്രതിഷേധം

കണ്ണൂര്‍: അയല്‍വാസി നല്‍കിയ വ്യാജ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ഗൃഹനാഥനും കുടുംബവും പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
മേലേചൊവ്വ ധര്‍മസമാജം സ്‌കൂളിന് സമീപത്തെ പുതിയപുരയില്‍ വേലായുധന്‍, ഭാര്യ നന്ദിനി, മകള്‍ ദിവ്യ, ഭര്‍ത്താവ് ഷാജി എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പടിക്കല്‍ ഇന്നലെ രാവിലെ 9.30ഓടെ പ്രതിഷേധവുമായി എത്തിയത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വേലായുധനും കുടുംബത്തിനുമെതിരേ അയല്‍വാസി ജലേഷ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു.
ഇതുസംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് എസ്‌ഐയും സംഘവും ഇവരുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍, അയല്‍വാസിയാണ് തങ്ങളെ ദ്രോഹിക്കുന്നതെന്നും കള്ളക്കേസ് പിന്‍വലിക്കണമെന്നും തങ്ങളുടെ പരാതി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വേലായുധനും കുടുംബവും പോലിസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍, പരാതി സ്വീകരിക്കാന്‍ എസ്‌ഐ തയ്യാറായില്ലത്രെ.
തുടര്‍ന്നാണ് ഇവര്‍ സ്‌റ്റേഷന്‍ പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. പ്രതിഷേധം ഉച്ചവരെ നീണ്ടു. ഒടുവില്‍ ഡിവൈഎസ്പി ഇടപെട്ട് ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it