Second edit

കള്ളം കണ്ടുപിടിക്കാന്‍

ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളില്‍ നല്‍കുന്ന വിവരങ്ങളും കണക്കുകളും പലപ്പോഴും തെറ്റാണെന്നു തെളിയാറുണ്ട്. പ്രബന്ധങ്ങള്‍ രണ്ടോ മൂന്നോ വിദഗ്ധന്‍മാര്‍ പരിശോധിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രസിദ്ധീകരണങ്ങള്‍ വരെ ചിലപ്പോള്‍ വെട്ടില്‍ വീഴുന്നതു കാണാം. സാങ്കേതിക സംജ്ഞകള്‍ കുത്തിനിറച്ച പഠനങ്ങള്‍ ശരിക്കു പരിശോധിക്കാതെ അംഗീകാരം നല്‍കി തിരിച്ചയക്കുന്ന ശാസ്ത്രജ്ഞന്‍മാരുമുണ്ട്.
പഠനങ്ങളില്‍ കാണുന്ന കണക്കുകള്‍ ശരിയോ എന്നു പരിശോധിക്കാന്‍ ഇപ്പോള്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. കണക്കുകളുടെ നിജസ്ഥിതി അറിയാനുള്ള ആല്‍ഗരിതം വികസിപ്പിക്കുകയാണ് യുഎസിലെ ചില ഗവേഷകര്‍ ചെയ്യുന്നത്. പ്രസിദ്ധീകരിച്ചിരുന്ന കണക്കുകള്‍ തിരിച്ചും മറിച്ചും പരിശോധിക്കുന്ന സൂത്രവാക്യങ്ങള്‍ ഉണ്ടാക്കുകയാണ് ഈ പരിശോധനയിലെ ആദ്യഘട്ടം. ആല്‍ജിബ്രയിലും ത്രികോണമിതിയിലുമുള്ള സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് കണക്കിലെ കള്ളങ്ങള്‍ കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടാവില്ല. സര്‍വേ നടത്തുമ്പോള്‍ ശേഖരിക്കുന്ന വിവരങ്ങളില്‍ വരുന്ന അബദ്ധങ്ങള്‍ കണ്ടുപിടിക്കുന്നതും എളുപ്പമാവും. അക്കാദമിക് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാര്‍ക്കാണ് ഈ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ഉപകരിക്കുക. അല്ലെങ്കിലവര്‍ ഗവേഷകരില്‍ നിന്ന് പഠനത്തിനടിസ്ഥാനമായ എല്ലാ വിവരങ്ങളും ലഭിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടിവരുമായിരുന്നു. ദുര്‍ഗ്രഹമായ പ്രതിപാദനരീതിയിലൂടെ ആളെ കബളിപ്പിക്കുന്ന പ്രവണതയും അവസാനിപ്പിക്കുന്നതിനു പുതിയ രീതി സഹായിക്കും.
Next Story

RELATED STORIES

Share it