kannur local

കളിക്കാന്‍ സ്ഥലമില്ല; ബസ് സ്റ്റാന്റ് കളിക്കളമാക്കി പ്രതിഷേധം

കണ്ണൂര്‍: കളിക്കാന്‍ സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുന്ന കളിക്കാരും കായികപ്രേമികളും കണ്ണൂര്‍ പഴയ ബസ്് സ്റ്റാന്റ് കളിക്കളമാക്കി പ്രതിഷേധിച്ചു. കളിക്കേണ്ട സ്ഥലങ്ങള്‍ വാണിജ്യ ആവശ്യത്തിനും മത-രാഷ്ട്രീയ സംഘനടകള്‍ക്കും വിട്ടുകൊടുത്ത് കളിക്കാരെയും കായിപ്രേമികളെയും തെരുവിലേക്ക് തള്ളിവിടുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മകമായ ഫുട്‌ബോള്‍ പ്രദര്‍ശന മല്‍സരം നടത്തി പ്രതിഷേധിച്ചത്.
ലോകകപ്പ് ലഹരിയിലേക്ക് അടുക്കുന്ന വേളയില്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ കണ്ണൂര്‍ ഫുട്‌ബോള്‍ പെരുവഴിയില്‍ എന്ന മുദ്രാവാക്യവുമായാണ് കളിക്കാര്‍ തെരുവിലറങ്ങിയത്. പ്ലേഗ്രൗണ്ട് പ്രൊട്ടക്്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  പ്രതിഷേധ സമരം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.
പ്രതിഷേധ സൂചകമായി കളിക്കാര്‍ കാലില്‍ മുട്ടിനുതാഴെ കറുത്ത റിബണ്‍ ധരിച്ചു. ലൈന്‍ റഫറിമാര്‍ വര്‍ണക്കൊടികള്‍ക്കു പകരം കറുത്ത കൊടി ഉപയോഗിച്ചും കറുത്ത കോര്‍ണര്‍ ഫഌഗുകള്‍ സ്ഥാപിച്ചും പ്രതിഷേധിച്ചു. പ്രദര്‍ശന മല്‍സരത്തിനു മുന്നോടിയായി കളിക്കാരെയും കായികപ്രേമികളെയും അണിനിരത്തി സ്റ്റേഡിയം പവലിയനില്‍ നിന്നാരംഭിച്ച പ്രതികരണ യാത്ര കണ്ണൂര്‍ പഴയ ബസ്് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
മുന്‍ ഫുട്‌ബോള്‍ കളിക്കാരനും ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റിയംഗവുമായ പി വി സോഹനാണ് പ്രതിഷേധ രീതിക്ക് രൂപം നല്‍കിയത്. പ്രതികരണ യാത്രയ്ക്ക് എം പി അശോകന്‍, ഒ കെ സലീഷ്, ഡോ. ജിംറീസ്, സാദിഖ്, എന്‍ മോഹനന്‍, കെ പി സുനോജ്, പി വി സോഹന്‍, സി കെ സുരേഷ്, കെ പി മഹറൂഫ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it