Second edit

കളിക്കള രാഷ്ട്രീയം



അമേരിക്കന്‍ ദേശീയഗാനം പാടുമ്പോള്‍ ആളുകള്‍ നെഞ്ചിന്റെ ഇടതുവശത്ത് കൈവച്ച് അറ്റന്‍ഷനായി നില്‍ക്കണമെന്നാണു ചട്ടം. പക്ഷേ, കുറേ മാസങ്ങളായി സ്‌പോര്‍ട്‌സ് വേദികളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ പല അമേരിക്കക്കാരും മുട്ടുകാലില്‍ കുനിഞ്ഞിരിക്കുകയാണ്. പ്രതിഷേധപ്രകടനമായാണ് ഈ കുനിഞ്ഞിരിക്കല്‍. കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു പ്രതിഷേധപ്രകടനരീതി കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ ആരംഭിച്ചത്. സമീപകാലത്ത് അമേരിക്കയില്‍ പടര്‍ന്നുപിടിച്ച വംശീയ വിദ്വേഷവും കറുത്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങളുമാണ് അതിന് അവരെ പ്രകോപിപ്പിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കളിക്കാര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുന്നതിനു മാത്രമാണു സഹായിച്ചത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കുടുംബവും ഈയിടെ ഒരു കളിക്കളത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷേ, കറുത്ത വര്‍ഗക്കാരായ കളിക്കാരുടെ പ്രതിഷേധം തുടരുകയാണ്. കളിക്കളങ്ങളിലെ വംശീയത അമേരിക്കയില്‍ സമീപകാലം വരെ നിലനിന്നതാണ്. അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കളിയാണ് ബേസ്‌ബോള്‍. 1947 വരെ ബേസ്‌ബോള്‍ ദേശീയ ലീഗില്‍ കളിക്കാന്‍ ഒരു കറുത്ത വര്‍ഗക്കാരനെയും അനുവദിച്ചിരുന്നില്ല. ആ വര്‍ഷമാണ് ജാക്കി റോബിന്‍സണ്‍ എന്ന കളിക്കാരനെ ആദ്യമായി ബ്രൂക്ക്‌ലിന്‍ ഡോഡ്‌ജേഴ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കറുത്ത വര്‍ഗക്കാര്‍ വന്‍തോതില്‍ കളികാണാന്‍ വരുന്നതിന് അതു സഹായിക്കുമെന്നു കണ്ടാണ് അങ്ങനെയൊരു കാര്യം അവര്‍ ചെയ്തത്. പക്ഷേ, അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും കളിക്കളത്തിലെ വംശീയത തുടരുക തന്നെയാണ്.
Next Story

RELATED STORIES

Share it