കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: പ്രതി റിമാന്‍ഡില്‍
BY Sumeera SMR10 April 2016 4:14 AM GMT
Sumeera SMR10 April 2016 4:14 AM GMT
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ നോര്‍ത്ത് പറവൂര്‍ പറവൂത്തറ സ്വദേശി അനൂപിനെ എറണാകുളത്തെ എന്‍ഐഎ കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. 2005 മുതല്‍ ഒളിവിലായിരുന്ന അനൂപിനുവേണ്ടി നേരത്തേ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്‍ഐഎ കോടതി ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലറും ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച അബൂദബിയില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ അനൂപിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT