ernakulam local

കളമശ്ശേരിയില്‍ പോലിസിനു പിടികൊടുക്കാതെ മോഷ്ടാക്കള്‍ വിലസുന്നു

കളമശ്ശേരി: മോഷണം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലിസിനു പിടികൊടുക്കാതെ മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ജൂണ്‍ 12നാണ് കളമശ്ശേരി ദേശീയപാത പത്തടിപ്പാലം പാരിജാതകം റോഡില്‍ മുന്‍ റിസര്‍വ് ബാങ്ക് മാനേജര്‍ രാജുകുര്യന്റെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റ പൂട്ട്് തകര്‍ത്താണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്.
രണ്ട് ദിവസത്തിന് ശേഷം ദേശീയപാത കൂനംതൈയില്‍ മേഘ വാട്ടര്‍ ടാങ്ക് കമ്പനിയുടെ ഓഫിസിന്റെ ഷട്ടറിലെ പൂട്ട് തകര്‍ത്താണ് 93,000 രൂപ കവര്‍ന്നത്. രാജുകുര്യന്റെ വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പി പാരയുള്‍പ്പെടെ പോലിസിന് ലഭിച്ചെങ്കിലും മോഷ്ടാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും നിലവിലെ സമാന കുറ്റവാളികളുടെ വിരലടയാളവുമായി ഒത്തു നോക്കിവരികയാണെന്നാണ് പോലിസ് പറയുന്നത്. മേഘ വാട്ടര്‍ ടാങ്ക് കമ്പനിയുടെ ഓഫിസില്‍ കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്ന മോഷ്ടാവിന്റെ ചിത്രം സമീപത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിനെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് പോലിസ് പറയുന്നത്. കഴിഞ്ഞ ജൂണ്‍ 9 ന് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ ഭിത്തി തുരന്ന് മോഷണശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിലെ പ്രതിയെയും ഒന്നര മാസം കഴിഞ്ഞിട്ടും പിടികൂടാന്‍ പോലിസിന് കഴിയുന്നില്ല. കളമശ്ശേരി ദേശീയപാത കേന്ദ്രീകരിച്ച് നടന്ന ഈ മൂന്ന് മോഷണ ക്കേസിലേയും പ്രതികളെ പിടികൂടുന്നതിന് തൃക്കാക്കര അസി.കമ്മീഷണര്‍ പി പി ഷംസിന്റെ നേതൃത്വത്തില്‍ അന്വേഷണ സമതി മേഷ്ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഒരു തുമ്പും പോലിസിന് ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it