Idukki local

കളഞ്ഞുകിട്ടിയ സ്വര്‍ണമാല ലോട്ടറി വില്‍പനക്കാരി തിരിച്ചു നല്‍കി

തൊടുപുഴ: കളഞ്ഞു കിട്ടിയ ഒന്നരപവന്റെ സ്വര്‍ണമാല തിരിച്ചു നല്‍കി ലോട്ടറി വില്‍പനക്കാരി മാതൃകയായി. മംഗളം ദിനപത്രം ലേഖകന്‍ സുജിത്ത് എ എസിന്റെ മാലയാണ് കരിങ്കുന്നം പ്ലാന്റേഷന്‍ സ്വദേശിയായ ഒലിക്കല്‍ രമണി രവീന്ദ്രന്‍ തിരിച്ചു നല്‍കിയത്. ഇന്നലെ ഉച്ചയോടെ ഗാന്ധിസ്‌ക്വയറിനു സമീപമുള്ള മൊബൈല്‍ ഷോപ്പില്‍ ഫോണിന്റെ കവര്‍ വാങ്ങനെത്തിയ സുജിത്ത് തിരിച്ച് ഓഫിസില്‍ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് കടയിലെത്തി അന്വേഷിച്ചപ്പോള്‍ സിസി ടിവിയില്‍ മാല നഷ്ടപ്പെടുന്നതിന്റെയും യുവതിയുടെ കൈയില്‍ കിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടു. ലോട്ടറി വില്‍പനക്കാരുടെ യൂനിഫോം ധരിച്ചതിനാല്‍ യുവതിയെ ലോട്ടറി ഏജന്‍സികളിലും മറ്റും അന്വേഷിച്ചു. തുടര്‍ന്ന് നഗസരഭാ പാര്‍ക്കിനു മുന്‍വശത്ത് നിന്ന് യുവതിയെ കണ്ടെത്തി. അപ്പോഴേക്കും കളഞ്ഞു കിട്ടിയ മാല യുവതി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് സ്റ്റേഷനിലെത്തി. മാല എസ്‌ഐയില്‍ നിന്ന് ഏറ്റുവാങ്ങി. മൂത്ത സഹോദരിയുടെ മകളുടെ വിവാഹം നടത്താനുള്ള പണത്തിനായി സഹോദരിയുമായി നഗരത്തിലെത്തിയപ്പോഴാണ് മാല കളഞ്ഞുകിട്ടിയത്. തന്റെ സഹോദരിയാണ് മാല റോഡില്‍ കണ്ടത്. തുടര്‍ന്ന് മാല പോലിസ് സ്റ്റേഷനില്‍ എല്‍പ്പിക്കുകയായിരുന്നു. ചേച്ചിയുടെ മകളുടെ കല്യാണ ആവശ്യത്തിന് പണം സ്വരൂപിക്കാന്‍ നെട്ടോട്ടമോടുമ്പോഴും മാല ദുരുപയോഗം ചെയ്യാതെ സത്യസന്ധത പുലര്‍ത്തിയ യുവതിയെ പോലിസും മാധ്യമ പ്രവര്‍ത്തകരും പ്രശംസിച്ചു. അഞ്ചു വര്‍ഷമായി തൊടുപുഴയില്‍ ലോട്ടറി കച്ചവടം നടത്തുകയാണ് രമണി. ഭര്‍ത്താവ് രവീന്ദ്രന്‍. മകന്‍ ലദീഷ്.
Next Story

RELATED STORIES

Share it