thrissur local

കളക്ഷന്‍ തോത് അനുസരിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ഏര്‍പ്പെടുത്തും: മന്ത്രി

കൊടുങ്ങല്ലൂര്‍: നിശ്ചയിച്ച കളക്ഷനില്‍ കൂടുതല്‍ തുക സ്വരൂപിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓര്‍ഡിനറി ബസ്സുകള്‍ക്ക് 30 ശതമാനവും ഫാസ്റ്റ് പാസഞ്ചറിന് മുകളിലോട്ട് 20 ശതമാനവും ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു.
എംപാനല്‍ ജീവനക്കാരുടെ പ്രതിദിന ബത്ത 40 രൂപ വര്‍ദ്ദിപ്പിച്ചതായും അദ്ധേഹം പറഞ്ഞു. കൊടുങ്ങല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിര്‍മ്മിച്ച ത്രീ ബേ ഗാരേജ് ഉദ്ഘാടനം ചെയ്ത് സംാരിക്കുകയായിരുന്നു അദ്ദേഹം. ടി എന്‍ പ്രതാപന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. തമിഴ്‌നാട് ഗവണ്‍മെന്റുമായി കെഎസ്ആര്‍ടിസി ഒപ്പുവയ്ക്കുന്ന കരാര്‍ നിലവില്‍ വരുന്നതോടെ കൊടുങ്ങല്ലൂര്‍ കോയമ്പത്തൂര്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി കൊടുങ്ങല്ലൂര്‍ ഓപ്പറേറ്റിങ്ങ് സെന്ററിലേക്ക് മൂന്ന് ഫാസ്റ്റ് ബസ്സുകളും മൂന്ന് ജന്റം ബസ്സുകളും മാള ഓപ്പറേറ്റിങ്ങ് സെന്ററിലേക്ക് മൂന്ന് ജന്റം ബസ്സുകളും അനുവദിക്കുമെന്നും അദ്ധേഹം സൂചിപ്പിച്ചു. വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി ശ്രമിക്കുന്നതെന്നും അടുത്തുതന്നെ ലാഭവും നഷ്ടവും ഇല്ലാത്ത സ്ഥിതിയിലേക്ക് കെഎസ്ആര്‍ടിസിയെ എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ സി സി വിപിന്‍ ചന്ദ്രന്‍, വൈസ് ചെയ്ര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം വിശ്രീധരന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് പി എം ഷറഫ് മുഹമ്മദ് മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റണി ചാക്കോ സ്വാഗതവും തൃശൂര്‍ സോണല്‍ ഓഫീസര്‍ കെ പി വിന്‍സെന്റ് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it