Idukki local

കളംപിടിക്കാന്‍ ലക്ഷ്യമിട്ട് തമിഴ് രാഷ്ട്രീയപ്പാര്‍ട്ടികള്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളായ ഡിഎംകെയും എഐഡിഎംകെയും തയ്യാറെടുപ്പ് ആരംഭിച്ചു.കഴിഞ്ഞ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പീരുമേട്ടിലും ദേവികുളത്തും നേടിയ വിജയമാണ് തമിഴ് പാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.കൂടാതെ മത്സരിച്ച സ്ഥലങ്ങളില്‍ കഴിഞ്ഞ കാലങ്ങളെക്കാള്‍ വോട്ടിങ് ശതമാനമുയര്‍ന്നതും പാര്‍ട്ടിക്ക് ആത്മവിശ്വാസമുയരുന്നതിനു കാരണമായി.
പീരുമേട്, ദേവികുളം നിയോജകമണ്ഡലങ്ങളിലെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തമിഴ് വംശജരായ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പാര്‍ട്ടികളുടെ ശ്രമം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മൂന്നാര്‍, മറയൂര്‍, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍, പീരുമേട്, എലപ്പാറ എന്നിവിടങ്ങളിലാണ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. തമിഴ് വോട്ടര്‍മാര്‍ക്ക് വമ്പന്‍ ഓഫറുകളാണ് നല്‍കുന്നത്. പണം, വസ്ത്രം വീടില്ലാത്തവര്‍ക്ക് വീട്, മിക്‌സി, സൈക്കിള്‍ എന്നിവ നല്‍കുമെന്നാണ് വാഗ്ദാനം.
തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ മേഖലയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച 75000 രൂപയും, വസ്ത്രങ്ങളുമാണ് പോലിസ് പിടികൂടിയിരുന്നു.ഇത്തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ വോട്ടര്‍മാരെ സ്വധീനിക്കാന്‍ പാര്‍ട്ടികള്‍ പദ്ധതിയിട്ടതായാണ് പോലിസിനു വിവരം ലഭിച്ചത്.
കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പില്‍ മുന്നാറിലും പീരുമേട്ടിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും വന്‍ സംഘമാണ് എത്തിയിരുന്നത്. പീരുമേട്ടില്‍ അണ്ണാ ഡിഎംകെ നേതാക്കളുടെ വന്‍ സംഘം തിരഞ്ഞെടുപ്പു കാലത്ത് ഹോട്ടലില്‍ ക്യാംപ് ചെയ്തിരുന്നു.
ഇവിടെ വ്യാപകമായി പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നു ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് പോലിസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല.പീരുമേട്ടില്‍ തദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയെ അഭിനന്ദിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും എംപി നേരിട്ടെത്തിയിരുന്നു.കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ള നിരവധിപേര്‍ ജില്ലയിലുണ്ട്.
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളവുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണതലത്തില്‍ സാന്നിധ്യം വേണമെന്ന് ജയലളിത നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം കൊടുത്തിട്ടുള്ളതായുംപാര്‍ടി നേതാക്കള്‍ പറയുന്നു. കേരളത്തില്‍ തമിഴ് പാര്‍ട്ടി ഉണ്ടാക്കിയ വിജയത്തിനു തമിഴ് ചാനലുകള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it