Flash News

കല്‍ഭൂഷണ്‍ യാദവിനെ പിടികൂടിയതല്ല; തട്ടിക്കൊണ്ട് പോയത്: ഇന്ത്യ

കല്‍ഭൂഷണ്‍ യാദവിനെ പിടികൂടിയതല്ല; തട്ടിക്കൊണ്ട് പോയത്: ഇന്ത്യ
X
kalbhushen-singh

ന്യൂഡല്‍ഹി: പാകിസ്താന്‍ പിടികൂടിയതെന്ന് അവകാശപ്പെടുന്ന ഇന്ത്യാക്കാരന്‍ കല്‍ഭൂഷണ്‍ യാദവിനെ  അവര്‍ പിടികൂടിയതല്ലെന്നും ബിസിനസ്സുകാരനായ യാദവിനെ ജെയ്ഷുല്‍ ആദില്‍ (ഇറാന്‍)എന്ന സംഘടന തട്ടിക്കൊണ്ടുപോയതാണെന്നും ഇന്ത്യന്‍ രഹസ്യാ അന്വേഷണ വിഭാഗം അറിയിച്ചു. പാകിസ്താന്‍ യാദവിന്റെതെന്ന പേരില്‍ ഇറക്കിയ വീഡിയോ വ്യാജമാണ്. യാദവിന്റെ ചുണ്ടിന്റെ ചലനവും സംഭാഷണവും വ്യത്യസ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടത്. ഇന്ത്യക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന കുറ്റസമ്മതം യാദവ് നടത്തിയെന്നായിരുന്നു പാകിസ്താന്റെ ആരോപണം. യാദവ് ബിസിനസ്സുകാരനാണ്. മാര്‍ച്ച് മൂന്നിനാണ് യാദവിനെ പിടികൂടിയതെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. മാര്‍ച്ച് 22നാണ് അറസ്റ്റ് പാകിസ്താന്‍ സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it