കല്‍ബുര്‍ഗി വധക്കേസ് എന്‍ഐഎ അന്വേഷിക്കില്ല: കേന്ദ്രം

ന്യൂഡല്‍ഹി: യുക്തിവാദി എം എം കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് അന്വേഷിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കല്‍ബുര്‍ഗി വധം പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ ഉമാദേവി കല്‍ബുര്‍ഗി സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി.
കല്‍ബുര്‍ഗിയുടെ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങള്‍ എന്‍ഐഎയുടെ വിഭാഗത്തില്‍പ്പെടില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദാണ് കോടതിയെ അറിയിച്ചത്. കേസ് ജൂലൈ ആദ്യവാരം പരിഗണിക്കും. അതിനകം പ്രതികരണമറിയിക്കാന്‍ സിബിഐക്കും മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it