കല്‍ബുര്‍ഗി വധം: രാഷ്ട്രപതിക്ക് കത്ത്

ബംഗളൂരു: യുക്തിവാദി എം എം കല്‍ബുര്‍ഗിയുടെ കൊലയാളികളെ ഒമ്പതുമാസം കഴിഞ്ഞിട്ടും പിടികൂടാത്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ പ്രമുഖ ബുദ്ധിജീവികള്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കു കത്തെഴുതി. അന്വേഷണത്തില്‍ സംശയമുണ്ടെന്ന് അവര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖര്‍ പാട്ടീല്‍, നരേന്ദ്ര നായക്, പാണ്ഡി തരാധ്യ, ഹേമ പട്ടണഷെട്ടി, വസന്ത ഷെട്ടി, സുശി കുടനക്കുപ്പെ എന്നിവരാണു കത്തെഴുതിയത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നിലെ വസ്തുതകള്‍ വെളിപ്പെടുത്തണം. കേസിലെ സിഐഡി അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കൊലയാളികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പ്രസിദ്ധീകരിച്ച ശേഷം സിഐഡി അന്വേഷണം എവിടെയെത്തിയെന്നു വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it