Flash News

കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി ബോര്‍ഡ് യോഗം അപലപിച്ചു

ന്യൂഡല്‍ഹി : കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി ബോര്‍ഡ് യോഗം അപലപിച്ചു. ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നറിയിച്ച എഴുത്തുകാരോട് അവ തിരിച്ചെടുക്കണമെന്ന് അക്കാദമി ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച്് അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന സാഹചര്യത്തില്‍ അടിയന്തിരമായ ചേര്‍ന്ന അക്കാദമി യോഗമാണ് കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും രാജ്യത്ത് അരങ്ങേറുന്ന ഫാഷിസ്റ്റ് ഭീകരതയിലും അപലപിച്ചത്.
യോഗം നടക്കുന്നതിനിടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസാഹിത്യ അക്കാദമി ഓഫീസിന് മുന്നിലേക്ക് എഴുത്തുകാര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധമറിയിച്ചുകൊണ്ടും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും അക്കാദമിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഉപേക്ഷിക്കാനും അവാര്‍ഡുകള്‍ തിരിച്ചു നല്‍കാനും മുപ്പത്തഞ്ചോളം സാഹിത്യകാരന്‍മാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കേന്ദ്രസാഹിത്യ അക്കാദമി അടിയന്തിര യോഗം ചേര്‍ന്നത്്്. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത എഴുത്തുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്്് അക്കാദമി ചെയര്‍മാന്‍ വിശ്വനാഥ് പ്രസാദ് തിവാരിയ്ക്ക്്്് നിവേദനം നല്‍കുകയും ചെയ്തിരുന്നു. വിയോജിക്കാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന്്് അക്കാദമി പ്രമേയം പാസ്സാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
Next Story

RELATED STORIES

Share it