കല്‍ബുര്‍ഗിയുടെ കൊലപാതകം: പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം

ബംഗളൂരു: എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ ഘാതകരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സ്ദ്ധാരാമയ്യയാണ് തുക പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം ആഗസ്റ്റ് 30നായിരുന്നു കേസിനാസ്പതമായ ധാരുണമായ കൊലപാതം നടന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതര്‍ വാതിലില്‍ മുട്ടുകയും തുറന്നയുടന്‍ വെടിവെക്കുകയുമായിരുന്നു. കേസ് സംസ്ഥാന പോലിസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു പ്രതിയെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേതിച്ച് സംസ്ഥാനത്തെ എഴുത്തുകാരും സാമുഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയാണ് ചിലര്‍ പ്രതിഷേധമറിയിച്ചത്.
ആര്‍.കെ.എന്‍
Next Story

RELATED STORIES

Share it