palakkad local

കല്‍പ്പാത്തി രഥോല്‍സവം : ക്ഷേത്രങ്ങളില്‍ കൊടിയേറി



പാലക്കാട്: ദര്‍ശന പുണ്യവുമായി കല്‍പ്പാത്തി രഥോല്‍സവത്തിന് ഗ്രാമക്ഷേത്രങ്ങളില്‍ കൊടിയേറി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 8.30 നും 10.45 നും ഇടയ്ക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 8.30നു വേദപാരായണത്തോടെ 10.30 നും 11.30 നും ഇടക്ക് കൊടിയേറി. പഴയ കല്‍പ്പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിനു കളഭാഭിഷേകത്തിനുശേഷം 10.45 നും 11 നും ഇടയ്ക്കും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ 10.30 നും 11 നും ഇടയ്ക്കുമായിരുന്നു ധ്വജാരോഹണം. 12 ന് അഞ്ചാം തിരുനാള്‍ എഴുന്നള്ളത്തോടെ രഥ പ്രയാണ ചടങ്ങുകള്‍ ആരംഭിക്കും. 16 നാണ് ദേവരഥ സംഗമം. 14ന് രാവിലെ ഒമ്പതിന് കല്ല്യാണ ഉല്‍സവം, രാവിലെ 10.20ന് രഥാരോഹണം തുടര്‍ന്ന് രഥയാത്ര. 15ന് വൈകീട്ട് നാലിന് രഥയാത്ര. 16ന് വൈകീട്ട് ദേവരഥങ്ങളുടെ സംഗമം, 17ന് പുലര്‍ച്ചെ 2.30ന് എഴുന്നള്ളിപ്പ്, രാവിലെ ഒമ്പതിന് ധ്വജാവരോഹണത്തോടെ രഥോല്‍സവത്തിന് സമാപനമാവും. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതിക്ഷേത്രം, പുതിയ കല്‍പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളെ പുളകമണിയിക്കാനൊരുങ്ങിയിരിക്കുന്നത്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ 13വരെയാണ് സംഗീതോല്‍സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് മുത്തുസ്വാമി ദീക്ഷിതര്‍ ദിനത്തില്‍ വൈകീട്ട് അഞ്ചിന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത കച്ചേരിക്ക് എന്‍ എം ബ്രഹ്മദത്തന്‍ (വയലിന്‍), എന്‍ നാഗരാജ് (മൃദംഗം) പക്കമേളമൊരുക്കും. ഏഴിന് ചേര്‍ത്തല ഡോ.കെ എന്‍ രംഗനാഥ ശര്‍മ്മയുടെ സംഗീത കച്ചേരി. എബാര്‍ എസ് കണ്ണന്‍ (വയലിന്‍),  മണ്ണാര്‍ഗുഡി എ ഈശ്വരന്‍ (മൃദംഗം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ).
Next Story

RELATED STORIES

Share it