wayanad local

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. കോണ്‍ഗ്രസ്സിനാണ് പ്രസിഡന്റ് സ്ഥാനം. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മിലാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
ഇവിടെ പ്രസിഡന്റ് പദവി വനിതാ സംവരണമാണ്. ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ അഞ്ചു വര്‍ഷവും കോണ്‍ഗ്രസ്സിനാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിലെ മറ്റു കക്ഷികളില്‍ നിന്ന് വനിതകളാരും വിജയിച്ചിട്ടില്ലെന്നതിനാലാണ് ഇത്. 14 സീറ്റില്‍ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് അഞ്ചും സീറ്റുകള്‍ ലഭിച്ചു.
എന്നാല്‍, സത്യപ്രതിജ്ഞ പൂര്‍ത്തിയായതോടെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. അതിനിടെ, ഐ ഗ്രുപ്പിനുള്ളില്‍ തന്നെ രണ്ടു പേര്‍ രംഗത്തുണ്ട്. ചാരിറ്റി ഡിവിഷനില്‍ നിന്നു വിജയിച്ച ഉഷ തമ്പി, കോട്ടത്തറ ഡിവിഷനില്‍ നിന്നു വിജയിച്ച ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍. പുതുമുഖത്തെ മുന്‍നിര്‍ത്തിയാണ് എ ഗ്രൂപ്പിന്റെ അവകാശവാദം. നേരത്തെ എ ഗ്രൂപ്പിനായിരുന്നു പ്രസിഡന്റ് സ്ഥാനം.
വൈസ് പ്രസിഡന്റ് പദവി അഞ്ചു വര്‍ഷവും ലീഗിനാണ്. പടിഞ്ഞാറത്തറ ഡിവിഷനില്‍ നിന്നു വിജയിച്ച ഈന്തന്‍ ആലി, പൊഴുതനയില്‍ നിന്നു വിജയിച്ച ഹനീഫ എന്നിവര്‍ക്കാണ് സാധ്യത.
Next Story

RELATED STORIES

Share it