wayanad local

കല്‍പ്പറ്റ ക്ഷീരസംഘം തിരഞ്ഞെടുപ്പ് ; മുഴുവന്‍ സീറ്റുകളും യുഡിഎഫിന്



കല്‍പ്പറ്റ: കല്‍പ്പറ്റ ക്ഷീരസംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വം നല്‍കിയ ക്ഷീരകര്‍ഷക സഹകരണ മുന്നണി മുഴുവന്‍ സീറ്റുകളിലും വിജയിച്ച് ഭരണം നിലനിര്‍ത്തി. ഗിരീഷ് കല്‍പ്പറ്റ, ഇ കെ സുരേഷ്, കല്ലങ്കോടന്‍ ബീരാന്‍, എന്‍ എ ബാലന്‍, ബാബു പി മാത്യു, എ ഹംസ, കെ എം സുധാദേവി, കെ പി സൗമിനി, സ്മിത മോഹന്‍ എന്നിവര്‍ വിജയിച്ചു. സംഘം പ്രസിഡന്റായി ഗിരീഷ് കല്‍പ്പറ്റയെയും വൈസ് പ്രസിഡന്റായി എന്‍ എ ബാലനെയും തിരഞ്ഞെടുത്തു. തകര്‍പ്പന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. അനുമോദന യോഗത്തില്‍ കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി പി ആലി, മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സി ജയപ്രസാദ്, പി ബീരാന്‍കോയ, എ പി ഹമീദ്, എസ് മണി, സാലി റാട്ടക്കൊല്ലി, കല്യാണി രാഘവന്‍, പി പി ഷൈജല്‍, സന്തോഷ് കൈനാട്ടി, എന്‍ എ ബാബു, കാരാടന്‍ സലീം സംസാരിച്ചു.
Next Story

RELATED STORIES

Share it