Flash News

കല്‍പിത സര്‍വകലാശാലകളിലെ മെഡിക്കല്‍ പിജി : സര്‍ക്കാര്‍ കൗണ്‍സലിങ് വേണമെന്ന് സുപ്രിംകോടതി



ന്യൂഡല്‍ഹി: കല്‍പിത സര്‍വകലാശാലകളിലെ മെഡിക്കല്‍ പിജി പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സലിങ് വേണമെന്ന് സുപ്രിംകോടതി. നേരിട്ട് ലഭിച്ച അപേക്ഷകളില്‍ സര്‍ക്കാര്‍ കൗണ്‍സലിങ് വഴി പ്രവേശനം നടത്തണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. സ്വാശ്രയ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കിക്കൊണ്ട് നേരത്തേ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനൊപ്പം വിധിപറയാതെ കല്‍പിത സര്‍വകലാശാലകളുടെ കാര്യത്തില്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സലിങ് പാടില്ലെന്നും അത് ന്യൂനപക്ഷ അവകാശത്തെ ലംഘിക്കുമെന്നുമുള്ള മാനേജ്‌മെന്റുകളുടെ വാദം സുപ്രിംകോടതി തള്ളിയിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ കൗണ്‍സലിങില്‍ ന്യൂനപക്ഷ മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it