malappuram local

കല്‍ക്കുണ്ടിലെ വന്യമൃഗശല്യം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തം

കരുവാരക്കുണ്ട്: കല്‍ക്കുണ്ടിലെ വന്യമൃഗശല്യത്തിനെതിരേ നടപടിയെടുക്കാത്ത ഫോറസ്റ്റ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വന്യ മൃഗങ്ങളുടെ ശല്യം മൂലം ഏറെ ഭയപ്പെടുന്ന ആര്‍ത്തല കോളനിവാസികളുടെ പ്രശ്‌നം പരിഹരിക്കാനാണ്  ശ്രമിക്കാതിരിക്കുന്നത്.
ആനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനു പുറമെ ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ പുലിയുള്‍പ്പടെയുള്ളവ വകവരുത്തുന്നതും പതിവായിരിക്കുകയാണ്. കോളനിക്ക് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കുണ്ട് അട്ടി വരെ മാത്രമേ ബസ് സര്‍വീസുള്ളൂ. ഇവിടെ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നടന്നാണ് കോളനിയില്‍ എത്തുന്നത്. ഈ സമയത്തുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കോളനിവാസികള്‍ അദ്ഭുതകരമായാണ് രക്ഷപ്പെടാറുള്ളത്.
ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും ഫോറസ്റ്റ് അധികൃതര്‍ തങ്ങളുടെ ഭീതി കണ്ടില്ലെന്ന് നടിക്കുകയാണന്നാണ് കോളനിവാസികളുടെ പരാതി. കല്‍ക്കുണ്ടില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും യാതൊരു സുരക്ഷാ സംവിധാനവും  ഫോറസ്റ്റ് അധികൃതര്‍ ഒരുക്കിയിട്ടില്ല.  വനപാലകരുടെ നിലപാടിനെതിരേ സിപിഎമ്മിന്റെ  നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം ബി എം മുഹമ്മദ് റസാഖ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ് മഠത്തില്‍ ലത്തീഫ്, സിപിഎം വണ്ടൂര്‍ ഏരിയാ കമ്മിറ്റിയംഗം എ കെ സജാത് ഹുസൈന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി മുഹമ്മദാലി, പി കുഞ്ഞാപ്പു ഹാജി, എം അബ്ദുല്ല, പി സൈലേഷ്,പി നജീബ് എന്നിവരുടെ നേതൃത്വത്തില്‍ കോളനിയില്‍ സന്ദര്‍ശനം നടത്തി.
Next Story

RELATED STORIES

Share it