Flash News

കല്‍ക്കരി കേസ് : നവീന്‍ ജിന്‍ഡാലിന് സിബിഐ കോടതി സമന്‍സ്



ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ രാജ്യത്തെ പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് മുന്‍ എംപിയുമായ നവീന്‍ ജിന്‍ഡാലിന് ഡല്‍ഹി സിബിഐ കോടതി സമന്‍സയച്ചു. മധ്യപ്രദേശില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. നവീന്‍ ജിന്‍ഡാലിനെ കൂടാതെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് മേധാവി, അതിന്റെ മുന്‍ ഡയറക്ടര്‍ സുശീല്‍ മാറു, മുന്‍ ഡെപ്യൂട്ടി എംഡി ആനന്ദ് ഗോയല്‍, സിഇഒ വിക്രാന്ത് ഗുജ്‌റാള്‍ എന്നിവര്‍ക്കും സമന്‍സ് നല്‍കിയിട്ടുണ്ട്. ഉര്‍ത്താന്‍ നോര്‍ത്ത് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന നടന്നുവെന്നാണ് കേസ്. സപ്തംബര്‍ നാലിന് പ്രതികള്‍ ജഡ്ജി ഭരത് പ്രഷാര്‍ മുമ്പാകെ ഹാജരാവണം. മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാണ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് കല്‍ക്കരിപ്പാടം നേടിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ജാര്‍ഖണ്ഡിലെ അമര്‍കോണ്ട മുര്‍ഗദങ്ങള്‍ കല്‍ക്കരിപ്പാടം സംബന്ധിച്ച കേസിലും ജിന്‍ഡാല്‍ പ്രതിയാണ്. ഈ കേസില്‍ വിചാരണ നടക്കുന്നുണ്ട്.  കേസില്‍ ജിന്‍ഡാലിനെതിരായ രണ്ടാമത്തെ കുറ്റപത്രം സിബിഐ കഴിഞ്ഞ ദിവസം സമര്‍പിച്ചിരുന്നു.
Next Story

RELATED STORIES

Share it