Flash News

കല്‍ക്കരി അഴിമതിക്കേസ് അട്ടിമറിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയെന്ന്



ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം.
അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ സിബിഐ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
[related] കേസ് ഒത്തുതീര്‍ക്കാന്‍ സിബിഐ ഉദ്യോഗസ്ഥന്‍ കോടികള്‍ കോഴ വാങ്ങുന്നുവെന്നാണ് കത്തിലെ ആരോപണം.
കൈക്കൂലി നല്‍കാത്തതിനാല്‍ സുപ്രീംകോടതി അന്വേഷണം അവസാനിപ്പിച്ച കേസുകളില്‍ പുനരന്വേഷണം നടത്തുന്നതായും ആരോപണമുണ്ട്. സിബിഐ ഡയറക്ടറുടെ പേരു പറഞ്ഞാണ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ഒരു ദേശീയ പത്രമാണ്, മാര്‍ച്ച് അവസാനത്തില്‍ സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടത്. മദന്‍ ബി ലോക്കുര്‍, കുര്യന്‍ ജോസഫ്, എകെ സിക്രി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് മെയ് നാലിന് കേസ് പരിഗണിക്കാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it