Second edit

കല്‍ക്കരിയുടെ ഉദ്ഭവം

വ്യാവസായിക വിപ്ലവത്തിന് ഊര്‍ജം നല്‍കിയ കല്‍ക്കരി ആഗോള താപനത്തിന്റെ ഇക്കാലത്ത് വലിയ എതിര്‍പ്പിനു കാരണമാവുന്നുണ്ട്. എന്നാല്‍, കല്‍ക്കരിയില്ലാതെ ജീവിതമില്ല. ഇന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ കല്‍ക്കരിയാണ് പ്രധാന ഇന്ധനം.
പക്ഷേ, എങ്ങനെയാണ് കല്‍ക്കരിയുണ്ടായത്. ഏതാണ്ട് ആറുകോടി വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ ഏതോ ചില ഘട്ടങ്ങളില്‍ വനങ്ങള്‍ ഒന്നായി നശിക്കുകയും മണ്ണിനടിയില്‍പ്പെട്ട് അനേകായിരം വര്‍ഷങ്ങള്‍കൊണ്ട് ശുദ്ധ കാര്‍ബണായി തീരുകയും ചെയ്‌തെന്നാണു കരുതപ്പെടുന്നത്. പക്ഷേ, അക്കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഏകോപിച്ച അഭിപ്രായമില്ല. കാരണം, കല്‍ക്കരി കാര്‍ബണ്‍സമൃദ്ധമായതും അല്ലാത്തതുമുണ്ട്. മാത്രമല്ല, ഒറ്റയടിക്ക് വനങ്ങളൊക്കെ നശിച്ച് മണ്ണിനടിയില്‍പ്പെട്ടതിനു മതിയായ വിശദീകരണവുമായിട്ടില്ല. അവിടെയാണ് ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നുവെന്നു പറയുന്ന പ്ലേറ്റ് ടെക്‌റ്റോണിക്‌സ് സഹായത്തിനെത്തുന്നതെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഡോ. കെവിന്‍ ബോയ്‌സ് പറയുന്നു.
വനങ്ങള്‍ ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനത്തില്‍ നശിക്കുകയും വെള്ളക്കെട്ടുകളില്‍ പതിക്കുകയും ചെയ്തിരിക്കാമെന്നു ഡോ. ബോയ്‌സ് സൂചിപ്പിക്കുന്നു. ഫോസില്‍ ശാസ്ത്രജ്ഞന്‍മാര്‍ വിവിധ ഘട്ടങ്ങളിലായി കല്‍ക്കരി രൂപംകൊണ്ടതിന്റെ തെളിവുകളുണ്ടെന്നു പറയുന്നത് ഈ വാദത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത്. അതായത് ഭൂഖണ്ഡങ്ങള്‍ ഇളകിയതുകൊണ്ടാണ് കല്‍ക്കരിയുണ്ടായത്. വ്യാവസായിക വിപ്ലവത്തിനു കാരണം ഭൂഖണ്ഡങ്ങളുടെ ചലനം എന്നും പറയാം.
Next Story

RELATED STORIES

Share it