കല്‍ക്കരിപ്പാടം: റങ്തമാര്‍ക്ക് നാലുവര്‍ഷം തടവ്

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ആര്‍ സി റങ്ത, ആര്‍ എസ് റങ്ത എന്നിവര്‍ക്ക് സിബിഐ പ്രത്യേക കോടതി നാലുവര്‍ഷത്തെ തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കുറ്റക്കാരാണെന്നു കണ്ടെത്തിയ ഇസ്പത് കമ്പനിക്കും 25 ലക്ഷം രൂപ പിഴയിട്ടു. ഖനനത്തിനായി ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം അനുവദിച്ചുകിട്ടുന്നതിനു സര്‍ക്കാരിനെ കബളിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന 20 കേസുകളില്‍ ശിക്ഷവിധിക്കുന്ന ആദ്യത്തെ കേസാണിത്. എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ മറ്റു രണ്ടു കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഈ മാസം 28നായിരുന്നു ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
Next Story

RELATED STORIES

Share it