Kollam Local

കല്ലുവാതുക്കലില്‍ വീടാക്രമണം: രണ്ടുപേര്‍ പിടിയില്‍



പാരിപ്പള്ളി:കല്ലുവാതുക്കലില്‍ രാത്രി വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. തെറ്റിക്കുഴി നിഖില്‍ നിവാസില്‍ പ്രതീഷ്‌കുമാര്‍(38),ശ്രീരാമപുരം ആര്‍ എസ് ഭവനില്‍ സംജിത്ത് രാജ് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25ന് ആണ് മാരകായുധങ്ങളുമായി പത്തംഗസംഘം പട്ടികജാതിക്കാരിയായ ചാന്നാംപൊയ്കയില്‍ വീട്ടില്‍ സുജാതയുടെ വീടാക്രമിച്ചത്. വാട്ടര്‍ടാങ്കും ജനാലകളും അടിച്ചുതകര്‍ത്ത സംഘം സുജാതയേയും ഉപദ്രവിച്ചശേഷമാണ് മടങ്ങിയത്. ഒന്നാം പ്രതി ഓട്ടോെ്രെഡവറായ പാമ്പുറം സ്വദേശി അരുണ്‍ ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണെന്ന് പാരിപ്പള്ളി എസ്‌ഐ രാജേഷ് അറിയിച്ചു. പിടിയിലായവരെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it