thiruvananthapuram local

കല്ലിയൂര്‍; ഭരണം പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് തിരിച്ചടി

ബാലരാമപുരം: കല്ലിയൂര്‍ പഞ്ചായത്ത് ഭരണം പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് തിരിച്ചടി. 21ല്‍ 10 വാര്‍ഡുകളും നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെപിക്ക് ഇക്കുറി പഞ്ചായത്തിന്റെ ഭരണം ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ അപ്രതീക്ഷിതമായി ഇടതുവലതു പ്രതിനിധികളും സ്വതന്ത്രരും ചേര്‍ന്ന് ഒരു മുന്നണിരൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതോടെ ബിജെപി വെട്ടിലായി.
പഞ്ചായത്തില്‍ സിപിഎം അഞ്ച്, കോണ്‍ഗ്രസ് നാല്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ അഞ്ചു സീറ്റ് നേടിയ സിപിഎമ്മും നാലു സീറ്റ് നേടിയ കോണ്‍ഗ്രസ്സും കൂക്കാമൂല വാര്‍ഡില്‍ വിജയിച്ച കിരണ്‍കുമാറിനെയും ഓഫിസ് വാര്‍ഡില്‍ വിജയിച്ച ഷൈലജാ സുരേഷ് ബാബുവും ചേര്‍ന്നാണ് ഭരണംപിടിക്കാന്‍ നീക്കം നടത്തുന്നത്.
സ്വതന്ത്രരായ ഇരുവര്‍ക്കും മൂന്ന്, രണ്ട് വര്‍ഷം വീതം വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കാനാണ് നീക്കം. കഴിഞ്ഞ തവണ ഇവിടെ ബിജെപി ആറു സീറ്റ് നേടിയെങ്കിലും കോണ്‍ഗ്രസ്സിലെ എട്ടുപേരും അഞ്ചു സീറ്റ് നേടിയ സിപിഎമ്മും ഒരു സീറ്റ് നേടിയ സിപിഐയും ഒരു സ്വതന്ത്രനും ചേര്‍ന്നാണ് കഴിഞ്ഞതവണയും ഭരണം പിടിച്ചത്.
ഇത്തവണ ഓഫിസ് വാര്‍ഡില്‍ വിജയിച്ച ഷൈലജാ സുരേഷ്ബാബുവിന്റെ ഭര്‍ത്താവ് സുരേഷ്ബാബു കഴിഞ്ഞ രണ്ടുതവണ കൊണ്ട് ഓഫിസ് വാര്‍ഡില്‍ സ്വതന്ത്രനായി വിജയിക്കുകയാണ്. കഴിഞ്ഞതവണയും സുരേഷ്ബാബു കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നു.
Next Story

RELATED STORIES

Share it