kozhikode local

കല്ലായിപ്പുഴ പഠനംകൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണം: പരിഷത്ത്

കോഴിക്കോട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കല്ലായിപ്പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിനുതകുന്ന പഠനയാത്രയില്‍ 22 ഏക്കറോളം സ്ഥലങ്ങള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.
കല്ലായിപ്പുഴയിലേക്കുള്ള പയ്യാനക്കല്‍ കല്ലായി കനാല്‍, ബേപ്പൂര്‍ കല്ലായി കനാല്‍, എരഞ്ഞിക്കല്‍ കല്ലായി കനാല്‍, രാമതുരുത്തി കോതി റോഡ്, തെക്കെപടന്ന റോഡ്, കാളൂര്‍ റോഡ് എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്യണമെന്നും ഇവയൊക്കെ സര്‍വേ ചെയ്ത് അതിര്‍ത്തി നിര്‍ണയം നടത്തി പുഴയിലെയും കൈവഴികനാലുകളിലും അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യണമെന്നും പഠനസംഘത്തിനു ബോധപ്പെട്ടു.
പഠനവിവരങ്ങള്‍ ക്രോഡീകരിച്ച് കല്ലായിപ്പുഴയെ നവീകരിക്കാന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുതിനുള്ള പൊതുചര്‍ച്ചയും യാത്രയ്ക്ക് ശേഷം സംഘടിപ്പിക്കും. പഠനസംഘത്തില്‍ പരിഷത്ത് ജില്ലാ സെക്രട്ടറി പി കെ സതീശ്, പരിസ്ഥിതി സമിതി ചെയര്‍മാന്‍ മണലില്‍ മോഹനന്‍, പി കെ ബാലകൃഷ്ണന്‍, പി പ്രസാദ്, വിനോദ്കുമാര്‍ പി എം, പി ടി മുഹമ്മദ്—കോയ, ടി സി സിദിന്‍, കെ പ്രഭാകരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it