kozhikode local

കല്ലായിപ്പുഴ: കൈയേറ്റക്കാര്‍ പുഴ സംരക്ഷകരുടെ കുപ്പായമിട്ട്്് രംഗത്ത്്്‌

കെ വി ഷാജി സമത

കോഴിക്കോട്: കല്ലായിപുഴയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളില്‍ വെള്ളം ചേര്‍ക്കാന്‍ രാഷ്ട്രീയ-കയ്യേറ്റ ഇടനില സംഘങ്ങള്‍ അരയും തലയും മുറുക്കി രംഗത്ത്്. കയ്യേറ്റ ഭൂമി കണ്ടെത്തി ജെണ്ട കെട്ടാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷപ്രതിരോധം തീര്‍ത്ത് പരാജയപ്പെട്ടവരാണ് പുതിയ തന്ത്രങ്ങളുമായി പയറ്റിനിറങ്ങിയിട്ടുള്ളത്്. പതിറ്റാണ്ടുകളായി പുഴസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും പുഴസംരക്ഷണ പ്രവര്‍ത്തകരേയും മറികടന്ന്്്, സര്‍ക്കാര്‍ നടപടികളില്‍ നേരിട്ട് ഇടപെടാനുള്ള പഴുതുകളാണ് ഈ സംഘം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി, പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളില്‍ തങ്ങളുടെ പ്രതിനിധികളെ അംഗങ്ങളാക്കുക എന്ന വളഞ്ഞവഴിയാണ് കയ്യേറ്റമാഫിയ തിരഞ്ഞെടുത്തത്. കയ്യേറ്റം നടത്തിയ ഉടമകളുമായി ജില്ലാ ഭരണകൂടം ഇനിയും ചര്‍ച്ചകള്‍ നടത്താനിരിക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭ്യമാക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കല്ലായി പരിസരത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കയ്യില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി കൂട്ടായ്മ രൂപീകരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി രൂപീകരിച്ച ഈ സമിതിയില്‍, പുഴകയ്യേറിയവര്‍ വരെ ഉള്‍പ്പെട്ടതായാണ് അറിവ്. ഹൈക്കോടതി കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാന്‍ ഉത്തരവായ ഭൂമിയുടെ ഉടമയും ഈ കമ്മിറ്റിയില്‍ അംഗമായ വിചിത്ര സംഭവവും ഉണ്ടായി. ഇദ്ദേഹത്തിന്റെ മുന്‍കയ്യിലാണ് പുഴകയ്യേറിയവരില്‍ പലരും തങ്ങളുടെ കയ്യേറ്റങ്ങളെ നിയമപരമായി വെള്ളപൂശാന്‍ ശ്രമിച്ചിരുന്നത്. ഈ ശ്രമങ്ങളെല്ലാം ജില്ലാഭരണകൂടത്തിന്റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തകര്‍ന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായുള്ള രംഗപ്രവേശം.
അനധികൃത പണപ്പിരിവിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടവരും ഈ കൂട്ടായ്മയില്‍ പങ്കാളികളായിട്ടുണ്ട്്്്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മേല്‍കൈയുള്ള രീതിയിലാണ് കമ്മിറ്റി രൂപീകരിച്ചത്. കല്ലായിപുഴ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ളസംഘടനാ പ്രതിനിധികളേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സമാന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് സര്‍വകക്ഷി കൂട്ടായ്മയുടെ തീരുമാനം. ജില്ലയിലെ ഒരു ഭരണകക്ഷി എംഎല്‍എയുടെ പിന്തുണ പുഴകയ്യേറ്റക്കാര്‍ക്ക് ലഭിക്കുന്നുണ്ട്് എന്ന ആരോപണം നിലനില്‍ക്കുന്ന സമയത്താണ് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിനു മുന്‍കയ്യുള്ള കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്.
ഇതേസമയം, ഇന്ന് കല്ലായിപുഴ സംരക്ഷണ സമിതിയും, സര്‍വ്വ കക്ഷി കൂട്ടായ്മയും പ്രത്യേകം പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വി എം സുധീരനെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വൈകീട്ട് 4ന് കല്ലായിപുഴ സംരക്ഷണ സമിതി ജനകീയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരുമ്പോള്‍, സര്‍വ്വകക്ഷിയുടെ മുന്‍കയ്യില്‍ വൈകീട്ട് 3ന്്് യുവജന ട്രേഡ് യൂണിയന്‍ പ്രതിനിധികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത യോഗവും നിശ്ചയിച്ചിട്ടുണ്ട്്്.
Next Story

RELATED STORIES

Share it