kozhikode local

കല്ലായിപ്പുഴ-കനോലി കനാല്‍ നവീകരണ നിര്‍ദേശ റിപോര്‍ട്ട്

സമര്‍പ്പിച്ചു കോഴിക്കോട്: കല്ലായി പുഴ-കനോലി കനാല്‍ പുനരുജ്ജീവനത്തിനുള്ള നഗര നിര്‍മ്മിതി നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവര-ഗവേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. കല്ലായിപ്പുഴയുടെ നഷ്ടപ്പെട്ടുപോയ തനിമയും പ്രൗഢിയും തിരിച്ചുപിടിക്കാനും ഒരുകാലത്തു നഗരത്തിന്റെ കച്ചവട-സാംസ്‌കാരിക ഗതാഗത വാഹിനി ആയിരുന്ന കനോലി കനാലിനെ സഞ്ചരിക്കുന്ന അഴുക്കുചാല്‍ എന്ന ദുരവസ്ഥയില്‍ നിന്നു ആധുനിക അര്‍ബന്‍ ഡിസൈനിലൂടെ പ്രതാപകാലം വീണ്ടെടുക്കാനുമുള്ള നാല്‍പതോളം കുട്ടികളുടെ നഗര നിര്‍മ്മിതി നിര്‍ദേശങ്ങളാണ് ‘ധവതി-2017 കല്ലായി പുഴ-കനോലി കനാല്‍ പുനരുജ്ജീവനം. കനാല്‍ ഉദ്ഭവിക്കുന്ന എരഞ്ഞിക്കല്‍ മുതല്‍ കനാല്‍ പുഴയുമായി ചേര്‍ന്ന് അറബിക്കടലുമായി സന്ധിക്കുന്ന അഴീക്കല്‍ വരെയുള്ള 17 കിലോമീറ്റര്‍ പാതയില്‍ പ്രധാനമായും അഴീക്കല്‍, വെസ്റ്റ് കല്ലായി, തുരുത്തുമ്മേല്‍, പുതിയപാലം, അരിയടത്തുപാലം, സരോവരം, ചെമ്മീന്‍കട്ട്, എരഞ്ഞിക്കല്‍ എന്നീ എട്ടു റോഡുകളുടെ  ഡിസൈന്‍ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കെഎംസിടി കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ മണാശ്ശേരിയിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് പഠനം നടത്തിയത്.
Next Story

RELATED STORIES

Share it