kozhikode local

കല്ലായിപ്പുഴയുടെ വീണ്ടെടുപ്പിന് സമഗ്ര പദ്ധതി വേണമെന്ന്

മുക്കം: കല്ലായിപ്പുഴയുടെ വീണ്ടെടുപ്പും സംരക്ഷണവും ഉറപ്പാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഇതിന്റെ ഏകോപനം ഉറപ്പാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുഴയുടെ അതിര്‍ത്തികള്‍ സര്‍വ്വേ ചെയ്ത് തിട്ടപ്പെടുത്തണം. ഒളവണ്ണ മുതല്‍ മുഖദാര്‍ വരെയുള്ള പ്രശ്‌നബാധിത മേഖലകളില്‍ ബഹുജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും പരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു. മുക്കം ഹൈസ്‌കൂളില്‍ നടക്കുന്ന സമ്മേളനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ഡയരക്ടറും ശാസ്ത്രജ്ഞനുമായ ഡോ. നിര്‍മ്മല്‍ ബാബു ഉദ്ഘാടനം ചെയ്തു. ജോര്‍ജ് എം തോമസ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് ,പരിഷത്ത് ജില്ലാ പ്രസിഡന്റ് അശോകന്‍ ഇളവനി, സാലി ടി മാത്യു സംസാരിച്ചു.
Next Story

RELATED STORIES

Share it