kozhikode local

കല്ലായിപ്പുഴയുടെ ഉദ്ഭവസ്ഥാനം തേടി പരിഷത്ത് പഠനസംഘം

കോഴിക്കോട്: കല്ലായിപ്പുഴയും അതിലേക്ക് വന്നുചേരുന്ന കൈവഴികളും മാമ്പുഴയും മനുഷ്യനിര്‍മിത കനാലുകളായ കനോലികനാലും ബേപ്പൂര്‍-കല്ലായി കനാലും ഉള്‍പ്പെടെയുള്ള നീര്‍ത്തടങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനം നേടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള പഠന പ്രവര്‍ത്തനത്തിന് തുടക്കമായി.
പെരുവയല്‍ പഞ്ചായത്തിലെ ചെറുകുളം, അരിയോറ മലയുടെ താഴ്‌വാരത്തുള്ള മുത്താച്ചിക്കുണ്ട് എന്നീ പ്രഭവകേന്ദ്രങ്ങളും അവയില്‍ നിന്നൊഴുകി തോട്ടു മുക്കുവഴി പൂവാട്ടുപറമ്പ്- കുറ്റിക്കാട്ടൂരില്‍ നിന്നും മാമ്പുഴ വരെയുള്ള പുഴപഠന നടത്തമാണ് ആദ്യ ദിവസം പൂര്‍ത്തിയാക്കിയത്.
പഠനത്തിലൂടെ ലഭ്യമാവുന്ന വിവരങ്ങളും ഇവിടങ്ങളില്‍ നടന്നിട്ടുള്ള കൈയേറ്റങ്ങള്‍, നികത്തലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുചര്‍ച്ചക്കായി പ്രസിദ്ധീകരിക്കും. സുസ്ഥിര വികസനത്തിനുതകും വിധം കല്ലായിപ്പുഴയെ നവീകരിക്കാന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പുഴപഠനയാത്രാ സംഘത്തില്‍ പ്രൊഫ. കെ ശ്രീധരന്‍, കെ രാധന്‍, മണലില്‍ മോഹനന്‍, അശോകന്‍ ഇളവനി, പി കെ സതീശന്‍, വിനോദ് പി എം, പ്രസാദ് കൈതക്കല്‍, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ പി കോയ, കെ പി ആനന്ദന്‍, ടി വി ശബരീഷ്, കെ പ്രഭാകരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it