kannur local

കല്ലറക്കല്‍ ഇനി ഭിക്ഷാടന നിരോധന മഹല്ല്



പാനൂര്‍: കല്ലറക്കല്‍ മഹല്ല് ഇനി ഭിക്ഷാടന നിരോധിത മഹല്ല്. ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കുന്നതിനാണ് ചെണ്ടയാട് കല്ലറക്കല്‍ ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്്‌ലാം മദ്്‌റസാ കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യമറിയിച്ച് മഹല്ലിലെ മുഴുവന്‍ വീടുകളിലും സ്റ്റിക്കര്‍ പതിക്കുന്നുണ്ട്. കൂടാതെ പ്രദേശത്തെ പ്രധാന കവലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വീടുകളില്‍ കയറിയുള്ള യാചന ഇനി മുതല്‍ അനുവദിക്കില്ല. വീടുകളിലെത്തുന്ന അര്‍ഹരായവര്‍ക്ക് മഹല്ല് കമ്മിറ്റി സെക്രട്ടറിയെ സമീപിച്ചാല്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കും. ഭിക്ഷാടന നിരോധിത മഹല്ല് പ്രഖ്യാപനം ജുമാ മസ്ജിദിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എം എസ് ഫൈസല്‍ നിര്‍വഹിച്ചു. സെക്രട്ടറി എം സി വി ഗഫൂര്‍, വൈസ് പ്രസിഡന്റ് പി വി ഇസ്മായില്‍ ഹാജി, ജോയിന്റ് സെക്രട്ടറി എം പി അശ്‌റഫ്, കമ്മിറ്റിയംഗം ഒ പി കുഞ്ഞബ്ദുല്ല ഹാജി പങ്കെടുത്തു. അടുത്ത ദിവസം തന്നെ മഹല്ലിനെ പട്ടിണി രഹിത മഹല്ലായി പ്രഖ്യാപിക്കുമെന്ന്് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it