Flash News

കല്ലട്ക്ക സംഘര്‍ഷം: 18 പേര്‍ അറസ്റ്റില്‍, പിടികൂടിയത് നിരപരാധികളെയെന്ന് ആരോപണം

കല്ലട്ക്ക സംഘര്‍ഷം: 18 പേര്‍ അറസ്റ്റില്‍, പിടികൂടിയത് നിരപരാധികളെയെന്ന് ആരോപണം
X



ബണ്ട്വാള്‍: കല്ലട്ക്ക സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, പോലീസ് പിടികൂടിയവര്‍ നിരപരാധികളാണെന്നാണ് പ്രദേശവാസികളായ ഇരുവിഭാഗവും ആരോപിക്കുന്നത്. നിരപരാധികളായവരെ വിട്ടയക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരപരാധികളായ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ദക്ഷിണ കന്നട പോലീസ് സൂപ്രണ്ട് ഭൂഷണ്‍ ഗുലാബ്‌റാവു ബൊരേസ് പറയുന്നത്. ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തിനു ശേഷം കല്ലട്ക്കയില്‍ സമാധാനാന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹസ്സനില്‍ നിന്നും ചിക്കമംഗ്ലൂരില്‍ നിന്നും കൂടുതല്‍ കെഎസ്ആര്‍പി സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it