Flash News

കല്ലട്ക്ക പ്രഭാകര്‍ ഭട്ട് ഹിന്ദു സമൂഹത്തിന്റെ നേതാവും രാജ്യസ്‌നേഹിയുമെന്ന് ഹരീഷ് പുഞ്ച

കല്ലട്ക്ക പ്രഭാകര്‍ ഭട്ട് ഹിന്ദു സമൂഹത്തിന്റെ നേതാവും രാജ്യസ്‌നേഹിയുമെന്ന് ഹരീഷ് പുഞ്ച
X


മംഗളൂരു: കല്ലട്ക്കയിലെ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ ആരോപണ വിധേയനായ പ്രഭാകര്‍ ഭട്ട് ഹിന്ദു സമൂഹത്തിന്റെ നേതാവും സാമൂഹ്യ പ്രവര്‍ത്തകനും തികഞ്ഞ രാജ്യസ്‌നേഹിയുമാണെന്ന് യുവമോര്‍ച്ച നേതാവ് ഹരീഷ് പുഞ്ച. ഹിന്ദു സമൂഹം മുഴുന്‍ പ്രഭാകര്‍ ഭട്ടിനെ അംഗീകരിക്കുന്നു. അടുത്തിടെ മിഥുന്‍ റായ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് ഒരു ഹിന്ദു നേതാവല്ല എന്നാണ്. ബിജെപി യുവമോര്‍ച്ച അതില്‍ അപലപിക്കുന്നു. മേഖലയിലെ ഹിന്ദു സമൂഹത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അവിടെ സഹായത്തിന് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് എത്താറുണ്ട്. സ്വാമി വിവേകാന്ദന്‍ നമ്മെ എങ്ങനെയാണോ പഠിപ്പിച്ചത്, അതുപോലെയാണ് കല്ലട്ക്ക പ്രഭാകരന്‍ നമുക്ക് പാഠം പകര്‍ന്നു നല്‍കുന്നത്'. പ്രഭാകര്‍ ഭട്ടിന് മിഥുന്‍ റായിയുടെയോ രാംനാഥ് റായിയുടേയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഹരീഷ് പുഞ്ച പറഞ്ഞു.

[caption id="attachment_237834" align="alignnone" width="560"] പ്രഭാകര്‍ ഭട്ട്[/caption]

Next Story

RELATED STORIES

Share it