kannur local

കല്യാശ്ശേരി: ടി വി രാജേഷിനു രണ്ടാമൂഴം

കന്നിമല്‍സരത്തില്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തി മികച്ച ഭൂരിപക്ഷത്തിന് വിജയിച്ച ടി വി രാജേഷ് കല്യാശ്ശേരിയില്‍ രണ്ടാംമൂഴത്തിലും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. മല്‍സരഫലത്തെ കുറിച്ച് ഇടതുവലതു മുന്നണികള്‍ക്കും വലിയ ആശയക്കുഴപ്പമില്ലാതിരുന്ന മണ്ഡലമാണ് കല്ല്യാശ്ശേരി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ യുഡിഎഫ് പരാജയമുറപ്പിച്ചതു പോലെയാണ് ഇവിടെ പ്രവര്‍ത്തിച്ചത്. ആരെ നിര്‍ത്തണമെന്ന് പോലും ഒരുനിശ്ചയവുമില്ലാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഒടുവില്‍ കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍മന്ത്രി എന്‍ രാമകൃഷ്ണന്റെ മകളുമായ അമൃതാ രാമകൃഷ്ണനെ രംഗത്തിറക്കുകയായിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ ഇറക്കി മല്‍സരരംഗം ഉഷാറാക്കണമെന്ന് ചിലകോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ചാവേറാകാനില്ലെന്നായിരുന്നു അവരുടെ നിലപാട്.
മണ്ഡലത്തിലുള്‍പ്പെടുന്ന രണ്ടു പഞ്ചായത്തൊഴികെ ബാക്കി പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫ് ഭരണത്തിന് കീഴിലാണ്. യുവ എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ടി വി രാജേഷ് സജീവമായിരുന്നു എന്നതാണ് നല്ല ഭൂരിപക്ഷത്തിന് വിജയിക്കാന്‍ ഇടയാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജേഷിന്റെ ഭൂരിപക്ഷം: 29946ആയിരുന്നെങ്കില്‍ ഇക്കുറി അത് 42891വോട്ടായി കുതിച്ചു. ബിജെപി 11036വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ഥി കെ സുബൈര്‍ 1435 വോട്ടും നേടി.
Next Story

RELATED STORIES

Share it