കല്യാണ്‍ ജ്വല്ലറിയുടെ ഏഴ് ഷോറൂമുകള്‍ 25ന് തുറക്കും
BY Sumeera SMR23 March 2016 4:18 AM GMT
Sumeera SMR23 March 2016 4:18 AM GMT
ദോഹ: ഇന്ത്യയിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സ് 20 കോടി റിയാല്‍ മുതല്‍മുടക്കില്‍ ഖത്തറില്‍ ഏഴ് ഷോറൂമുകള്‍ തുറക്കുന്നു. 25ന് കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അമിതാഭ് ബച്ചന് ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരും പ്രമുഖ സിനിമാതാരങ്ങളുമായ നാഗാര്‍ജുന, പ്രഭു ഗണേശന്, മഞ്ജു വാര്യര്‍ എന്നിവരും സംബന്ധിക്കും. അല്‍ഖോര്‍, അബൂ ഹമൂര്‍, ബര്‍വ വില്ലേജ്, ഗറാഫ, റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച്ബികെ സിഗ്നല്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഉദ്ഘാടന ദിവസം തന്നെ ഏഴ് ഷോറൂമുകള്‍ തുറക്കുന്ന ഖത്തറിലെ ആദ്യത്തെ ജ്വല്ലറിയാണ് കല്യാണ്‍.
മേന്മയേറിയ ഉപഭോക്തൃ സേവനത്തോടൊപ്പം മികച്ച രൂപകല്‍പ്പനയും ഗുണമേന്മയുമുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് ആഹഌദകരമായ അനുഭവമാക്കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി എസ് കല്യാണരാമന് പറഞ്ഞു. തങ്ങളുടെ ഷോറൂമുകളില്‍ ഡിസൈനുകളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു. ഖത്തറിലേക്കുള്ള കാല്‍വയ്പ് കല്യാണ്‍ ജ്വല്ലറി ശ്രേണിയുടെ എണ്ണം തൊണ്ണൂറിലധികമായി ഉയര്‍ത്തും. അറബി കല്യാണങ്ങള്ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ച ബ്രാന്‍ഡായ അമീര, കൈകള്‍കൊണ്ട് നിര്‍മിച്ച ആന്റിക് ജ്വല്ലറിയായ മുദ്ര, ആധികാരികമായ പൗരാണികത നിറഞ്ഞ നിമാഹ്, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേക അവസരങ്ങള്‍ക്കായുള്ള ഡയമണ്ട് അപൂര്‍വ, വിവാഹ ഡയമണ്ട് അന്തര, ദിവസവും ഉപയോഗിക്കാവുന്ന ഹീര, അപൂര്‍വങ്ങളായ കല്ലുകള്‍ പതിച്ച രംഗ്, ബെസ്പോക് കളക്ഷനുകളായ ടര്‍ക്കിഷ്, ആന്റീക്, ഒമേഗ എന്നിവയാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിവിധ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്.
ജിസിസിയിലെ 21 ഷോറൂമുകളും ഷാര്‍ജയിലെ നിര്‍മാണ സൗകര്യവുമടങ്ങിയ ശൃംഖലയ്ക്കായി കല്യാണ്‍ ജ്വല്ലേഴ്സ് 60 കോടി റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കല്ല്യാണിന്റെ വിതരണ ശൃംഖല അതിവേഗം വികസിപ്പിക്കുകയാണ്. യുഎഇയില്‍ ഉദ്ഘാടന ദിവസംതന്നെ ആറു ഷോറൂമുകള്‍ തുറന്നാണ് ജിസിസി രാജ്യങ്ങളിലേക്ക് കല്യാണ്‍ ജ്വല്ലേഴ്സ് കടന്നുവന്നതെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണ രാമന്, രമേഷ് കല്യാണ രാമന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT