thiruvananthapuram local

കലോല്‍സവ വേദിയിലും അവയവദാന സമ്മതപത്രവുമായി വിദ്യാര്‍ഥികള്‍

കാട്ടാക്കട: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ് വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂനിറ്റിലെയും വിവിധ ക്ലബുകളിലെയും 56 വിദ്യാര്‍ഥികള്‍ 56ാമത് കലോല്‍സവ വേദിയില്‍ നിന്നും ഒരു ദിവസം കൊണ്ട് 2016 അവയവദാന സമ്മതപത്രം പൂരിപ്പിച്ച് വാങ്ങി. കേരള സര്‍ക്കാരിന്റെ മൃത സഞ്ജീവനി എന്ന പദ്ധതിയുമായി സഹകരിച്ചാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തിയത്. കെ എസ് ശബരീനാഥ് എംഎല്‍എ ആദ്യ സമ്മതപത്രം ഒപ്പിട്ട് പരിപാടി ഉദ്ഘാടനം നടത്തി. കലോല്‍സവ സമാപന ദിവസം മന്ത്രി വി എസ് ശിവകുമാറിന് സമ്മതപത്രങ്ങള്‍ കൈമാറും. എന്‍എസ്എസ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഇ ഫാസില്‍, കോര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി, പ്രിന്‍സിപ്പല്‍ സീമ സേവ്യര്‍, പിടിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍, ഓര്‍ഗന്‍ ട്രാന്‍സ് പ്ലാന്റ് കോര്‍ഡിനേറ്റര്‍ പി വി അനീഷ്, പി എസ് ലക്ഷ്മി, രഞ്ചു, വിനോദ് മുണ്ടേല, ശ്രീജിത്, രാജേഷ് കുച്ചപുറം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it