kozhikode local

കലോല്‍സവത്തിന്റെ നിറം കെടുത്താന്‍ ഗാനമേള

കൊയിലാണ്ടി: റവന്യൂജില്ലാ കലോല്‍സവത്തില്‍ വിവിധ വേദികളില്‍ വിദ്യാര്‍ഥികള്‍ അവിസ്മരണീയ മായമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമ്പോള്‍ നിറം കെടുത്താനെന്നോണം പ്രധാന വേദിക്കരികില്‍ സംഘാടകരുടെ സാംസ്‌കാരിക വേദി. ഇവിടെ ഗാനോപഹാരം എന്ന പേരില്‍ ഗാനമേളയാണ് നടക്കുന്നത്. പ്രശസ്തരും അല്ലാതവരുമായ ചില സാഹിത്യകാരന്‍മാര്‍ക്ക് മുഖം കാണിക്കാനാണ് ഇത്തരമൊരു പരിപാടിയെന്നാണ് ആക്ഷേപം. അസൗകര്യങ്ങളുടെ നടുവിലാണ് റവന്യൂ ജില്ലാ കലോല്‍സവം നടക്കുന്നത്. പല വേദികളിലും ടാര്‍പോളിന്‍ വലിച്ചുകെട്ടിയും മറ്റുമാണ് സൗകര്യം. ഫണ്ടിന്റെ അപര്യാപ്തതയാണെന്ന് ഡിഡി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. പ്രധാനവേദിയില്‍ നിന്നും രണ്ടും മൂന്നും കിലോമീറ്റര്‍ അകലെയാണ് ചില വേദികള്‍. ഈ സമയത്താണ് പ്രധാനവേദിക്ക് തൊട്ടരികിലുള്ള സ്റ്റേഡിയത്തില്‍ അടിപൊളി പരിപാടിയുമായി സംഘാടകരെത്തിയത്. കലോല്‍സവത്തിന്‍രെ സ്പിരിറ്റിനെ തകര്‍ക്കാനെ ഇത് ഉപകരിക്കൂവെന്നാണ് പല അധ്യാപകരും പറയുന്നത്.
Next Story

RELATED STORIES

Share it