kannur local

കലോല്‍സവത്തിനു സമാപനം; പയ്യന്നൂര്‍ കോളജിനു കലാകിരീടം

തലശ്ശേരി: നാലു ദിവസം നീണ്ടു നിന്ന കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തിന് സമാപനം കുറിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ പയ്യന്നൂര്‍ കോളജ് കിരീടം ചൂടി. 241 പോയിന്റ് നേടിയാണ് പയ്യന്നൂര്‍ കിരീടം സ്വന്തമാക്കിയത്.
ആഥിതേയരായ ഗവ. ബ്രണ്ണന്‍ കോളജ് 178 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്നലെ വൈകീട്ട് നടന്ന സമാപന ചടങ്ങ് കെ കെ നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ ദിഷ്ണ പ്രസാദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് കെ വി സുമേഷ് സമ്മാനദാനം നിര്‍വഹിച്ചു.
സര്‍വകലാശാല യൂനിയന്‍ സെക്രട്ടറി എം വി രതീഷ്, കെ കെ രാജീവന്‍ (പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് തലശ്ശേരി), ഡോ. എസ് പ്രദീപ് കുമാര്‍ (പരീക്ഷ കണ്‍ട്രോളര്‍ കണ്ണൂര്‍ സര്‍വകാലാശാല), പ്രഫ.കെ നാരായണന്‍ (ഡിഎസ്എസ്), കെ പി മുഹമ്മദ് (എന്‍എസഎസ് കോര്‍ഡിനേറ്റര്‍), ഡോ.പി എം ഇസ്മയില്‍ (പ്രിന്‍സിപല്‍ ബ്രണ്ണന്‍ കോളജ്), ഡോ.എ വല്‍സന്‍ (ചെയര്‍മാന്‍ പ്രോഗ്രാം കമ്മിറ്റി), ഡോ.പി പി ജയകുമാര്‍(ചെയര്‍മാന്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി), മുഹമ്മദ് അഫ്‌സല്‍ (കണ്‍വീനര്‍ സംഘാടക സമിതി), ഇ കെ അനുരാഗ് (ചെയര്‍മാന്‍ ബ്രണ്ണന്‍ കോളജ് യൂനിയന്‍), കെ ശരത്ത് (ജോയിന്റ് സെക്രട്ടറി സര്‍വകലാശാല യൂനിയന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it