ernakulam local

കലോല്‍സവം: വേദികള്‍ തമ്മിലെ അകലം മല്‍സരാര്‍ഥികളെ വലച്ചു

മൂവാറ്റുപുഴ: എറണാകുളം റവന്യു ജില്ലാ കലോല്‍സവത്തിന് ഇന്നലെ മൂവാറ്റുപുഴയില്‍ തുടക്കമായപ്പോള്‍ മല്‍സരാര്‍ഥികളെ ഏറ്റവും കൂടുതല്‍ വലച്ചത് വേദികള്‍ തമ്മിലുള്ള ദൂരം. ഒന്നാമത്തെ വേദിയായ ടൗണ്‍ഹാളില്‍ നിന്ന് സംഘടാക സമിതി ഓഫിസ് പ്രവര്‍ത്തിക്കുന്ന മോഡല്‍ സ്‌കൂളിലേക്കുള്ളത് മൂന്ന് കിലോമീറ്ററിലേറെ ദൂരം. ആകെയുള്ള 18 വേദികളില്‍ അടുത്തടുത്തായി പ്രവര്‍ത്തിക്കുന്ന വേദികള്‍ ചുരുക്കം. മല്‍സരം ആസ്വദിക്കുവാനെത്തിയ കാണികളെയും ദൂരക്കൂടുതല്‍ വലച്ചു. അതുകൊണ്ട് തന്നെ എത്തിപെടുവാന്‍ എളുപ്പത്തില്‍ സാധിക്കുന്ന വേദികളില്‍ മാത്രമായി ആസ്വാദകരുടെ പങ്കാളിത്തമൊതുങ്ങി. ഓട്ടോറിക്ഷകളെ ആശ്രയിച്ചാണ് പല വേദികളിലേക്കും മല്‍സരാര്‍ഥികള്‍ തന്നെ എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ ചില ഓട്ടോക്കാര്‍ അമിത കൂലി ഈടാക്കുന്നുവെന്ന് പരാതിയും ഇന്നലെ കലോല്‍സവ പരിസരങ്ങളില്‍ ഉയര്‍ന്നു. ഭക്ഷണം ഒരുക്കിയത് മല്‍സര വേദികളില്‍ നിന്ന് ഏറെ ദൂരമുള്ള എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായതും മല്‍സരാര്‍ഥികളെയും സംഘാടകരെയും വലച്ചു. പ്രധാന വേദികളില്‍ നിന്നു  വാഹന സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും മല്‍സരത്തിന്റെ സമയക്രമം പാലിക്കുവാനുള്ള നെട്ടോട്ടത്തില്‍ പലരും നടന്നും ഓട്ടോറിക്ഷകളെയും ആശ്രയിച്ചു. വേദികള്‍ നിശ്ചയിച്ചതിലുള്ള അശാസ്—ത്രീയത കാണികളിലും കുറവുണ്ടാക്കി. കുച്ചുപ്പുടി നടന്ന ടൗണ്‍ഹാളിലും ഭരതനാട്യം അരങ്ങേറിയ സെന്റ്. അഗസ്റ്റിന്‍ സ്—കൂളിലും കാഴ്—ച്ചക്കാര്‍ നന്നേ കുറവായിരുന്നു. ചവിട്ടുനാടകത്തിന്— അരങ്ങൊരുക്കിയ നിര്‍മല സ്—കൂളിലായിരുന്നു ഇന്നലെ അല്‍പമെങ്കിലും കാണികളെത്തിയത്. വേദികളിലെ അശാസ്—ത്രീയത അറബിക്— കലോല്‍സവത്തിനെത്തിയ വിദ്യാര്‍ഥികളെയാണ്— ഏറെ ബുദ്ധിമുട്ടിലാക്കിയത്. എന്‍എസ്—ഡിപി സ്‌കൂള്‍ ഹാളിലായിരുന്നു ഇന്നലെ അറബിക്— കലോല്‍സവ മത്സരങ്ങള്‍ നടത്തിയത്. ജനറല്‍ കാറ്റഗറിയിലെ അറബി രചന മല്‍സരങ്ങള്‍ നടന്നത്— നിര്‍മല സ്—കൂളിലെ ക്ലാസ്— മുറികളിലും. ഇരുവിഭാഗത്തിലെയും മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ക്ക്— ഇത്— ഏറെ പ്രയാസം സൃഷ്ടിച്ചു. ഓട്ട പ്രദക്ഷിണം കാരണം മല്‍സരങ്ങളില്‍ നേരാവണ്ണം പങ്കെടുക്കാനായില്ലെന്ന്— വിദ്യാര്‍ഥികളും അധ്യാപകരും പരാതിപ്പെട്ടു. മല്‍സരം വൈകി തുടങ്ങിയതും സംഘാടനത്തിലെ പാളിച്ച വെളിവാക്കി. ഉച്ചയ്ക്ക്— ഒരു മണിക്ക്— തുടങ്ങേണ്ട കുച്ചുപ്പുടി മത്സരം വൈകീട്ട്— മൂന്നിനാണ്— ആരംഭിച്ചത്—. തൊട്ടടുത്ത ഓപ്പണ്‍ സ്റ്റേജില്‍ രാവിലെ 11ന്— നിശ്ചയിച്ചിരുന്ന പാഠകം തുടങ്ങിയതും മണിക്കൂറുകള്‍ വൈകി. ഇതു മറ്റു മല്‍സരങ്ങളുടെ സമയക്രമത്തെയും ബാധിച്ചു. അതേസമയം, പ്രധാനവേദിയായ ടൗണ്‍ഹാളിലും രണ്ടാം വേദിയായ ടൗണ്‍ഹാള്‍ ഓപ്പണ്‍ സ്റ്റേജിലും ഇന്ന്— മല്‍സരങ്ങള്‍ നടക്കാത്തത്— കലോല്‍സവത്തിന്റെ നിറം കെടുത്തും. മുന്‍കൂട്ടി മറ്റൊരു പരിപാടി നിശ്ചയിച്ചതിനാലാണ്— ഇവിടെ ഇന്ന്— മല്‍സരങ്ങള്‍ ക്രമീകരിക്കാത്തതെന്നാണ്— സംഘാടകരുടെ വാദം. കലോല്‍സവത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്— കലോല്‍സവത്തിന്റെ പ്രധാന വേദികളില്‍ മല്‍സരം നടക്കാതെ പോവുന്നത്.

Next Story

RELATED STORIES

Share it