കലോല്‍സവം മാറ്റിവച്ചാല്‍ ദുരിതത്തിലാവും: കലാകാരന്‍മാരുടെ കൂട്ടായ്മ

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മാറ്റിവച്ചാല്‍ ദുരിതത്തിലാവുമെന്നു കലാകാരന്‍മാരുടെ കൂട്ടായ്മ. കലോല്‍സവം മാറ്റിവയ്ക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും കലോല്‍സവം ആര്‍ഭാടങ്ങളില്ലാതെ, ചെലവ് ചുരുക്കി നടത്തണമെന്നും കലാകാരന്‍മാരുടെ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം പ്ലസ്ടു കഴിയുന്നവര്‍ക്ക് ഇനി കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടില്ല. ഇതുകൂടാതെ പരിശീലനവും തയ്യാറെടുക്കലും മറ്റുമായി പ്രധാനമായും സ്‌കൂള്‍ കലോല്‍സവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷത്തിലധികം പേരെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നടപടിയെന്നും കലാകാരന്‍മാര്‍ പറഞ്ഞു. നന്മ പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍, മിമിക്രി ആര്‍ട്ടിസ്റ്റ് അജയ് കല്ലായ്, നൃത്താധ്യാപകരായ അനീഷ് നാട്യാലയ, ബീന, ഷാരോണ്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സത്യന്‍ സാഗര പങ്കെടുത്തു.



Next Story

RELATED STORIES

Share it