kozhikode local

കലോല്‍സവം നേരത്തെയെത്തി; സമയപരിധിക്കുള്ളില്‍ നട്ടംതിരിഞ്ഞ് സംഘാടകര്‍

കോഴിക്കോട്: ഏറെ നേരത്തെയെത്തിയ കലാമാമാങ്കമാണ് കോഴിക്കോട് ഗവ. പോളിടെക്‌നിക് ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പോളികലോല്‍സവം.  സംഘാടകസമിതിക്ക് ആലോചിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനും സമയമില്ലാതെയാണ് കലോല്‍സവം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ മല്‍സരങ്ങളില്‍ മാറ്റുരയ്ക്കുമ്പോള്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ ഓടിനടക്കുകയാണ്. ടോയിലറ്റിന്റെ അസൗകര്യവും താമസ സൗകര്യങ്ങളും ഇവരെ ചെറുതായല്ല ബുദ്ധിമുട്ടിച്ചത്. കുറച്ച് സമയം കൂടി അനുവദിച്ചിരുന്നെങ്കില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ സ്‌കൂളില്‍ തന്നെ ഏര്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നെന്ന് സംഘാടകസമിതിയംഗങ്ങള്‍ തന്നെ പറയുന്നു. സാധാരണ സ്‌കുളുകളിലാണ് താമസ സൗകര്യം ഒരുക്കാറ്. എന്നാല്‍ പരീക്ഷാ സമയമായതിനാല്‍ സ്‌കൂളുകളിലും ബുദ്ധിമുട്ടായി. സമയംകുറവിന്റെ ചെറിയ പ്രശനങ്ങളും പരിചയകുറവിന്റെ പോരായ്മകളും മാറ്റിനിര്‍ത്തിയാല്‍ പോളി കലോല്‍സവം  മൂന്നാംദിവസത്തിലേക്ക് കടക്കുകയാണ്.
മികച്ച സൗകര്യങ്ങളും ഒരു തെറ്റുകുറ്റംപോലുമില്ലാത്ത കലോല്‍സവമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ സംസ്ഥാന പോളി കലോല്‍സവം മോശമല്ലാത്ത രീതിയില്‍ നടത്താന്‍ സംഘടകര്‍ക്ക് സാധിച്ചതിനുള്ള തെളിവാണ് കാണികള്‍ നിറയുന്ന വേദികള്‍.
Next Story

RELATED STORIES

Share it