Districts

കലോല്‍സവം തിരുവനന്തപുരത്ത്, കായികമേള കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവം എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ജനുവരി 17 മുതല്‍ 23 വരെയാണ് മേള. എറണാകുളത്തെ മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോട്ട് നടത്താനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയാവാത്തതിനാലാണ് വേദി മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സിന്തറ്റിക് ട്രാക്കിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ഡിസംബര്‍ 5 മുതല്‍ 8 വരെയാണ് കായികമേള. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ 24 മുതല്‍ 26 വരെ കൊല്ലത്ത് നടക്കുമെന്ന് മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.
Next Story

RELATED STORIES

Share it