malappuram local

കലോല്‍സവം: ഉപ്പിലിട്ടത് നിരോധിച്ചു; പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

തേഞ്ഞിപ്പലം: ജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്ന കാലിക്കറ്റ് വാഴ്‌സിറ്റി പരിസരങ്ങലില്‍ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും അടക്കമുള്ളവ ആരോഗ്യവകുപ്പ് അധികൃതര്‍ നിരോധിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എം പി വ്യക്തമാക്കി.
ഉപ്പിലിട്ടതില്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിക്കുന്നതിനാല്‍ പൂപ്പല്‍ പിടിക്കാതെ മാസങ്ങളോളം ഇവ കേടുകൂടാതെ നില്‍ക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് ആമാശയസംബന്ധമായ രോഗങ്ങള്‍ക്കു കാരണമാവുന്നതിനാലാണ് നിരോധനം. വാഹനങ്ങളില്‍ വില്‍ക്കുന്ന ബിരിയാണിക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഴ്‌സിറ്റി ബസ് സ്റ്റോപ്പ് പരിസരത്തുള്ള ടേക്ക് എ ബ്രേക്ക് സ്ഥാപനത്തില്‍ നിന്ന് രണ്ടു ദിവസത്തിലധികം പഴക്കമുള്ള ഫ്രൈഡ് റൈസ് പിടിച്ചെടുത്തു നശിപ്പിച്ചു.
Next Story

RELATED STORIES

Share it