Idukki local

കലുഷിത സമൂഹത്തില്‍ നിശ്ശബ്ദരാവാതിരിക്കാന്‍ കുട്ടികളെ അധ്യാപകര്‍ പഠിപ്പിക്കണം: ചിന്ത ജെറോം

തൊടുപുഴ: വിമര്‍ശിക്കാനും ആര്‍ജവത്തോടെ ചോദ്യങ്ങള്‍ ഉന്നയിക്കാനും പുതുതലമുറയെ പഠിപ്പിക്കുകയെന്നത് അധ്യാപക സമൂഹത്തിന്റെ കടമയാണെന്ന് സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം പറഞ്ഞു. നിശബ്ദത വെടിയാനും— ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറാതിരിക്കാനും— കുട്ടികളെ പ്രാപ്തരാക്കണം. തൊടുപുഴയില്‍ കെഎസ്ടിഎ ജില്ലാ പ്രതിനിധി —സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കലുഷിതമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഭീകരമായ കാലഘട്ടത്തെ നാം അഭിമുഖീകരിക്കുകയാണ്. ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്നു പറഞ്ഞത് കക്ഷിരാഷ്ട്രീയത്തിന്റെ നിലപാടുകള്‍ ഒന്നുമില്ലാത്ത ചലച്ചിത്രതാരം പ്രകാശ് രാജാണ്. സത്യത്തിനു മേല്‍ മറ്റൊരു സത്യത്തെ പ്രതിഷ്ഠിക്കുന്ന സങ്കുചിത ദേശീയതയുടെ ശക്തികള്‍— ചിന്തിപ്പിക്കുന്നവരെ ഇന്നു നിശബ്ദരാക്കുകയാണ്. എന്നാല്‍, രക്തസാക്ഷിത്വത്തിലൂടെ തിരിച്ചോടുന്നവരല്ല മാനവരാശിയെന്നതാണ് അനുഭവങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ ഓര്‍മിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ എട്ട് സബ്ജില്ലകളില്‍ നിന്നായി 200 പ്രതിനിധികളാണു പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it